DCBOOKS
Malayalam News Literature Website

ചന്ദ്രന്‍ നെല്ലേക്കാടിന്റെ ‘കാലവും കൃഷിയും’; പുസ്തകപ്രകാശനം ഏപ്രില്‍ 11ന്‌

 

KALAVUM KRISHIYUM By : CHANDRAN NELLEKKAD
KALAVUM KRISHIYUM
By : CHANDRAN NELLEKKAD

ചന്ദ്രന്‍ നെല്ലേക്കാടിന്റെ ‘കാലവും കൃഷിയും’ ഏപ്രില്‍ 11ന് പ്രകാശനം ചെയ്യും. മൂഴിക്കുളം നാട്ടറിവ് പഠന കളരിയില്‍ ആരംഭിക്കുന്ന ഞാറ്റുവേല കൃഷി നാട്ടുഭക്ഷണം അടുക്കള വൈദ്യം ഡോക്യുമെന്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ കോഴ്‌സ് ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സര്‍വ്വശ്രീ ജോണ്‍ പോള്‍, ഡോ കേശവന്‍ വെളുത്താട്ട്, ഡോ. എം.പി മത്തായി, ഡോ.ബി വേണു ഗോപാല്‍, അനില്‍ ഇ.പി, കെ. ചന്ദ്രന്‍ മാസ്റ്റര്‍, വി.കെ. ശ്രീധരന്‍, അശോക് കുമാര്‍ വി, ഡോ.എം.എച്ച് രമേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊച്ചി FM കിസാന്‍ വാണിയും കേരള ജൈവ കര്‍ഷക സമിതിയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കാർഷികപ്രവർത്തനത്തെ അതിന്റെ സമഗ്രതയിലും ഞാറ്റുവേലകളുടെ സ്വാഭാവിക താളക്രമത്തിലും സമീപിക്കുന്ന പുസ്തകമാണ് ‘കാലവും കൃഷിയും’. ജൈവകർഷകനായ ചന്ദ്രൻ നെല്ലേക്കാട് മൂന്ന് പതിറ്റാണ്ടോളമുള്ള കൃഷിയനുഭവത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ ഈ പുസ്തകം ആധുനിക അണുകുടുംബകാലത്ത് ഏറെ പ്രസക്തിയുള്ളതാണ്. ഓരോ വിളയും നടേണ്ടകാലം, പരിപാലനം, വിളവെടുപ്പ് തുടങ്ങിയവയെക്കുറിച്ച് ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നു. നമ്മുടെ ആരോഗ്യകരമായ പ്രാദേശിക ഭക്ഷണ സംസ്‌കാരത്തെ തിരികെയെത്തിക്കാൻ ശ്രമിക്കുന്ന ഈ രചന പുതുതായി കൃഷിയിലേക്കു വരുന്നവർക്ക് മാർഗദർശി എന്ന നിലയിലും, വിദ്യാർത്ഥികൾക്ക് കാർഷികചരിത്ര പഠനസഹായി എന്ന നിലയിലും പ്രയോജനകരമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.