‘ബി നിലവറ’യുടെ അകക്കാഴ്ചകളിലേക്ക്
‘ബി നിലവറ’ എന്ന പുസ്തകത്തെക്കുറിച്ച് വി.ജെ. ജയിംസ്
ഒരുപാട് സമയം എടുത്തു കൊണ്ടാണ് കഥകൾ കടന്നു വരാറ്. പ്രണയോപനിഷത്ത് എന്ന നാലാം സമാഹാരത്തിൽ നിന്ന് അടുത്ത സമാഹാരത്തിലേക്കെത്താൻ അഞ്ചിലേറെ വർഷമെടുത്തു. ഇതിനിടെ പല സുഹൃത്തുക്കളും രണ്ടും മൂന്നും സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചത് അത്ഭുതാദരങ്ങളോടെ നോക്കി നിന്നിട്ടുണ്ട്.
2016 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ യക്ഷി മുതലുള്ള പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇന്നും ഓരോ കഥയെയും സമീപിക്കുമ്പോൾ ഒരു തുടക്കക്കാരൻ്റെ ആധിയനുഭവപ്പെടാറുണ്ട്. എത്ര പണിയെടുത്താലും പണിക്കുറ തീർന്നിട്ടുണ്ടോ എന്നൊരു വിചാരം ബാക്കി കിടക്കും. അതിനാൽ ഓണപ്പതിപ്പുകൾക്ക് ആനുകാലികങ്ങൾ കഥ ചോദിക്കുമ്പോൾ സമയബന്ധിതമായി അയച്ചുകൊടുക്കാൻ കഴിയാറില്ല മിക്കപ്പൊഴും.
കഥ അതിനാവശ്യമുള്ളപ്പോൾ കടന്നു വരികയും കസേര വലിച്ചിട്ട് ഇരിക്കുകയും ചെയ്യുന്ന അഭിമാനിയാണ്. ഹൃദയം തുറന്നു വച്ച് സ്വീകരിക്കുന്ന ആതിഥേയനായിത്തീരുക മാത്രമെ ചെയ്യാനുള്ളു. അഥവാ ചെയ്യാൻ പാടുള്ളു. പരമാവധി ശ്രദ്ധയോടെ പരിചരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ബി നിലവറയുടെ അകക്കാഴ്ചകളിലേക്ക്, എല്ലാ പ്രിയ വായനക്കാർക്കും സ്വാഗതം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.