അമേരിക്കന്‍ ജനപ്രിയ ബാലസാഹിത്യകാരി ബിവേലി ക്ലാരി അന്തരിച്ചു
അമേരിക്കൻ ബാലസാഹിത്യകാരി ബിവേലി ക്ലാരി നൂറ്റിനാലാം വയസ്സിൽ അന്തരിച്ചു. കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളായ റമോണ ക്വിംബി, ഹെന്റി ഹഗ്ഗിൻസ് എന്നിവയുടെ സ്രഷ്ടാവാണ് ക്ലിയറി.
ദൈനംദിനജീവിതത്തിലെ സംഭവങ്ങള്‍ കുട്ടികളുടെ ചിന്താഗതിയില്‍ തന്റെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതായിരുന്നു ക്ലിയറിയുടെ കൃതികള്‍. വളരെ ബൃഹത്തായ ഒരു പുസ്തകശേഖരത്തിന്റെ ഉടമയായിരുന്ന ബിവേലി തന്റെ വായനാനുഭവത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിൽ എഴുത്തിനെ സമീപിച്ച വ്യക്തിത്വം കൂടിയായിരുന്നു.
നാൽപ്പതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 8.5 കോടി പുസ്തകങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞു. കൂടാതെ, പലകൃതികളും 29-ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Comments are closed.