ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് ഇന്ന് പ്രഖ്യാപിക്കും
2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലരയ്ക്കാവും പ്രഖ്യാപനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്നലെ സൂചന നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പുകള്‍ എത്തിയിട്ടില്ല. അന്തിമ റൗണ്ടിൽ 17 മലയാള ചിത്രങ്ങൾ ഇടം നേടിയിരുന്നു. മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, സമീറ, വാസന്തി, ജല്ലിക്കെട്ട്, മൂത്തോന്‍, കുമ്പളങ്ങി നെറ്റ്‌സ്, വൈറസ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
സംവിധാനം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളിൽ മരയ്ക്കാറിനെ പരിഗണിച്ചിരുന്നു. അഞ്ച് പ്രദേശിക ജൂറികൾ ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്ക് സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു.
എട്ട് മലയാളികളാണ് കഴിഞ്ഞ തവണത്തെ ദേശീയ പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. തെലുങ്ക് ചിത്രം ‘മഹാനടി’യിലൂടെ കീര്‍ത്തി സുരേഷ് ആണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായത്.
Comments are closed.