DCBOOKS
Malayalam News Literature Website

അഡ്വ. കെ അനില്‍കുമാറിന്റെ പുഴകള്‍ക്കിടം തേടി പുസ്തകപ്രകാശനം നാളെ

puzhakalkidam thediഅഡ്വ. കെ അനില്‍കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം പുഴകള്‍ക്കിടം തേടി നാളെ
പ്രകാശനം ചെയ്യും. വൈകുന്നേരം 5ന് കോട്ടയം പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത്‌വെച്ചു നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ഡോ. ടി എം തോമസ് ഐസക്കില്‍ നിന്നും ഡോ. ജേക്കബ് ജോര്‍ജ്ജ് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിക്കും.

ജനകീയ കൂട്ടായ്മയിലൂടെ ഹരിതകേരളത്തിന്റെ ജലവഴികള്‍തേടി നടത്തിയ യാത്രയുടെ അനുഭവാവിഷ്‌കാരമാണ് പുഴകള്‍ക്കിടം തേടി എന്ന പുസ്തകം. മീനച്ചിലാര്‍, മീനന്തറയാര്‍, കൊടൂരാര്‍ എന്നീ മൂന്നു നദികളെ ബന്ധപ്പെടുത്തി മൂവായിരത്തിലേറെ കിലോമീറ്റര്‍ തോടുകളെയാണ് പുനരുജ്ജീവിപ്പിച്ചത്. കൈയേറ്റങ്ങളിലൂടെ കൈവഴികള്‍ അടഞ്ഞുപോയ ജലശ്രോതസ്സുകളെ പുനര്‍സംയോജന പദ്ധതിയിലൂടെ വീണ്ടെടുത്ത് തരിശുനിലകൃഷി, ജലടൂറിസം പദ്ധതികള്‍ തുടങ്ങിയവ ആരംഭിക്കുകയുണ്ടായി. അസാധ്യമെന്ന് കരുതിയ ഒരു കാര്യത്തെ ജനകീയ ഇടപെടലുകളിലൂടെ സാധ്യമാക്കിയതിന്റെ അടയാളപ്പെടുത്തലാണ് ഈ പുസ്തകം.

Comments are closed.