‘ലോകമേ തറവാട്’ ; കലാപ്രദര്‍ശനം ഏപ്രില്‍ രണ്ടാം വാരം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി കലാകാരൻമാരുടെ സമകാലിക സൃഷ്ടികളുടെ ആഗോള പ്രദർശനം ‘ലോകമേ തറവാട്’ ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കും. ‘കൊച്ചിക്കൊപ്പം ബിനാലെ ആലപ്പുഴയിലും’ എന്ന ലക്ഷ്യത്തോടെ ജില്ലയിലെ വിവിധയിടങ്ങളിലും കൊച്ചി പ്രദേശത്തുമായാണ് കലാപ്രദർശനം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ താമസിക്കുന്നവരും പ്രവാസികളുമായ 200ൽപരം മലയാളി കലാകാരൻമാരുടെ കലാസൃഷ്ടികളായിരിക്കും പ്രദർശനത്തിലുള്ളത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രദർശനം പ്രശസ്ത കലാകാരനും കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻ്റുമായ ബോസ് കൃഷ്ണമാചാരിയാണ് ക്യുറേറ്റ് ചെയ്യുന്നത്.
പരിപാടികളിൽ പ്രശസ്ത സംഗീതജ്ഞർ, അക്കാദമിക് രംഗത്തെ വിദഗ്ധർ, എഴുത്തുകാർ, ആർക്കിടെക്ടുകൾ സംബന്ധിക്കും. സംഗീത പരിപാടികൾ, സെമിനാറുകൾ, പൊതുചർച്ചകൾ, വർക്ക്ഷോപ്പുകൾ, പരിശീലന ക്ലാസുകൾ, സ്കൂൾ കുട്ടികൾക്കായുള്ള ശില്പശാലകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Comments are closed.