DCBOOKS
Malayalam News Literature Website

ബിസ്‌കറ്റിന്റെ മമ്പള്ളിപ്പെരുമ

രുചിയുടെ ചരിത്രത്തില്‍ ഏതാനും ‘പുതിയ വിഭവങ്ങളുടെ’ കടന്നുവരവ് 19 -ാം നൂറ്റാണ്ടിന്റെ ഒടുക്കവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കവും അടയാളപ്പെടുത്തിയിട്ടുണ്ട്. ബിസ്‌കറ്റ്, കേക്ക്, ചോക്ലേറ്റ്, കാപ്പി, ചായ തുടങ്ങി പല നവീന രുചികളും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാവുന്നത് ഈയൊരു കാലഘട്ടത്തിലാണ്. ഇത്തരം വിഭവങ്ങളുടെ ചരിത്രം മലയാളിയുടെ, സാംസ്‌കാരിക പരിണാമങ്ങളെക്കൂടി രേഖപ്പെടുത്തുന്നുണ്ട്. കൊളോണിയലിസത്തിന്റെ സാമൂഹിക സംസ്‌കാരിക ഇടപെടലുകള്‍ മറ്റു മേഖലകളെയെന്നപോലെ രുചിവൈവിധ്യങ്ങളെയും സ്വാധീനിച്ചതായി കാണാം.

ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭാഗമായി മാറിയതോടുകൂടി സാംസ്‌കാരിക വ്യവഹാരങ്ങള്‍ പലതും പുനര്‍നിര്‍ണ്ണയിക്കപ്പെടുകയും കൂട്ടിച്ചേര്‍ക്കപ്പെടുകയുമുണ്ടായി. അതിനാല്‍ 1857-58 കാലഘട്ടത്തിന് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലുള്ള അതേ
പ്രാധാന്യംതന്നെ സാംസ്‌കാരിക ചരിത്രത്തിലുമുണ്ട്. ഇന്ത്യയിലേക്ക് കുടുംബമായി വന്നുചേര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പുതിയൊരു സംസ്‌കാരംതന്നെ ഇവിടെ ഉടലെടുക്കുകയായിരുന്നു. ഈ വിഭാഗം, യൂറോപ്യന്‍ സംസ്‌കാരത്തെ ഇറക്കുമതി ചെയ്തതിനോടൊപ്പം ഇന്ത്യയെ അവരുടെ ‘ഹോം ലാന്റാക്കി’ മാറ്റുവാനും ശ്രമങ്ങള്‍ നടത്തിവന്നു. ബോധപൂര്‍വ്വമായ ഇത്തരം ഇടപെടലുകളാണ് പുതിയ സാംസ്‌കാരിക വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കിയത്. ക്രമേണയത് ഇന്ത്യക്കാരില്‍ ബ്രിട്ടീഷുകാര്‍ക്ക് മേല്‍ക്കോയ്മ നേടിക്കൊടുക്കാനുള്ള അളവുകോലായി മാറി. ആ സാഹചര്യത്തില്‍ ഭക്ഷണം വളരെ ശക്തമായ ഒരു രൂപകമായി ഉപയോഗിക്കപ്പെട്ടതായി കാണാം. ഇന്ത്യയില്‍ യൂറോപ്യന്‍ ബേക്കറി അഥവാ ‘ബേക്കിങ് സംസ്‌കാരം’ ആരംഭിക്കുന്നത് ഇതിനെ പിന്‍പറ്റിയാണ്.

ഇന്ത്യയിലെ ആദ്യത്തെ ബേക്കറി മദ്രാസിലെ സ്‌പെന്‍സര്‍ ബേക്കറിയാണ്. ആദ്യകാല ബേക്കറികള്‍ മിക്കതും യൂറോപ്പുകാര്‍ നേരിട്ടുതന്നെ നടത്തുന്നവയായിരുന്നു. തുടക്കത്തില്‍ ഇവ ചെറിയ ബിസ്‌കറ്റ് ഫാക്ടറികളാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പട്ടാളക്കാരായിരുന്നു മുഖ്യ ഉപഭോക്താക്കള്‍. 1880-ല്‍ മാമ്പള്ളി ബാപ്പു തലശ്ശേരിയില്‍ ആരംഭിച്ച ‘മമ്പള്ളി റോയല്‍ ബിസ്‌കറ്റ് ഫാക്ടറിയാണ്’ ഒരിന്ത്യാക്കാരന്റെ ഉടമസ്ഥതയിലുള്ള ആദ്യ ബേക്കറി. ഇന്ത്യന്‍ ഭക്ഷണ സംസ്‌കാര ചരിത്രത്തില്‍ മമ്പള്ളി ബേക്കറി അടയാളപ്പെടുത്തപ്പെട്ടത് കേക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ്.

ഇന്ത്യയില്‍ ആദ്യമായി ക്രിസ്തുമസ് കേക്ക് ഉണ്ടാക്കിയത് മാമ്പള്ളി ബാപ്പു ആണ്.

1883 ഡിസംബര്‍ 20 നാണ് അഞ്ചരക്കണ്ടി കറുവ തോട്ടത്തിന്റെ ഉടമയായ മാര്‍ഡോക് ബ്രൗണിനുവേണ്ടണ്ടി ബാപ്പു കേക്കുണ്ടണ്ടാക്കുന്നത്. കേക്ക് ഉണ്ടണ്ടാക്കുവാനും, ബിസ്‌കറ്റ്ഫാക്ടറി തുടങ്ങുവാനും ബാപ്പുവിന് പ്രേരണ നല്‍കിയതും ബ്രൗണ്‍ സായിപ്പാണ്. ബാപ്പുവിന്റെ ജീവചരിത്രത്തില്‍ കേക്കിന്റെ ചരിത്രം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്;

ബര്‍മ്മയില്‍ പോയി ബിസ്‌ക്കറ്റ് ഉണ്ടണ്ടാക്കാന്‍ പഠിച്ച ബാപ്പു, തലശ്ശേരിയില്‍ തിരിച്ചുവന്ന ശേഷം തുടങ്ങിയ ബേക്കറിയാണ് മാമ്പള്ളി ബേക്കറി. ഈസ്റ്റ് ഇന്ത്യകമ്പനിയുടെ സൗത്ത് ഇന്ത്യയിലെ യൂണിറ്റുകളിലേക്ക് ബ്രഡ്, ബിസ്‌ക്കറ്റ്, പാല്‍ തുടങ്ങിയവ കയറ്റുമതി ചെയ്തത് ബാപ്പുവായിരുന്നു. തദ്ദേശീയരായ ജനങ്ങള്‍ ബേക്കറി വിഭവങ്ങള്‍ കഴിച്ചു തുടങ്ങിയിട്ടില്ലാത്ത കാലമായിരുന്നു അത്. അതിനാല്‍ തലശ്ശേരിയില്‍ താമസം തുടങ്ങിയ യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നു ബാപ്പുവിന്റെ പ്രധാന ഉപഭോക്താക്കള്‍. ഒരുദിവസം ബേക്കറിയില്‍ വന്ന ബ്രൗണ്‍ സായിപ്പിന്റെ കയ്യില്‍ ഇംഗ്ലണ്ടില്‍ നിന്നും അദ്ദേഹം കൊണ്ടണ്ടുവന്ന കേക്കുണ്ടണ്ടായിരുന്നു. ബാപ്പുവിനോട് കേക്കു രുചിച്ചുനോക്കാന്‍ പറഞ്ഞശേഷം അതുപോലെ ഒരെണ്ണം ഉണ്ടണ്ടാക്കാമോ എന്ന് ചോദിക്കുകയായിരുന്നു ബ്രൗണ്‍. കേക്ക് ഉണ്ടണ്ടാക്കാമെന്ന് സമ്മതിച്ച ബാപ്പുവിന് അതിന്റേ ചേരുവകളും പാചകവിധിയും പറഞ്ഞുകൊടുത്തതും അദ്ദേഹം തന്നെയായിരുന്നു. ഡ്രൈ ഫ്രൂട്ട്‌സ്, കൊക്കോ, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ നല്‍കിയതോടൊപ്പം കേക്കിന്റെ രുചി കൂട്ടാന്‍ ഫ്രഞ്ച് ബ്രാണ്ടണ്ടി ചേര്‍ക്കാനും ബ്രൗണ്‍സായിപ്പ് ആവശ്യപ്പെട്ടുവത്രേ. എന്നാല്‍ ഫ്രഞ്ച് ബ്രാണ്ടണ്ടിക്കു പകരം കദളിപ്പഴവും കശുമാങ്ങ നീരുമടങ്ങിയ ചാരായം ചേര്‍ത്താണ് ബാപ്പു കേക്കുണ്ടണ്ടാക്കി നല്‍കിയതെന്ന് ഇന്ത്യയിലെ ആദ്യകേക്കിനെകുറിച്ചുള്ള വാമൊഴി രേഖകള്‍ പറയുന്നു.

കേക്ക് കൂടാതെ, റസ്‌ക്, ബ്രഡ്, ബണ്‍ തുടങ്ങി നാല്പതോളം വിഭവങ്ങള്‍ ബാപ്പുവിന്റെ ബേക്കറിയില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഒന്നാംലോകമഹായുദ്ധകാലത്ത് ഇന്ത്യയില്‍ ഏകദേശം എട്ടു ബേക്കറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രമേണ ബേക്കറികള്‍ എല്ലായിടങ്ങളിലും പ്രചാരത്തില്‍ വന്നു.

കോഴിക്കോട് ഫ്രഞ്ച് ബേക്കറി യൂറോപ്യന്മാര്‍ക്ക് മാത്രം പ്രവേശനമുണ്ടണ്ടായിരുന്ന ബേക്കറികളില്‍ ഒന്നാണ്. ചായ, കാപ്പി മുതലായവ വ്യാപകമായതോടുകൂടിയാണ് ബേക്കറി വിഭവങ്ങളായ കേക്കും, ബിസ്‌ക്കറ്റും തദ്ദേശീയര്‍ക്കിടയില്‍ പ്രചാരം നേടുന്നത്. കേരളത്തില്‍,ആധുനിക വിദ്യാഭ്യാസം നേടിയ മധ്യവര്‍ഗ വിഭാഗമായിരുന്നു ഇതിന്റെ ആദ്യ ഉപഭോക്താക്കള്‍. മിക്ക കോളേജ് ഹോസ്റ്റലുകളിലും ചായയുടെ കൂടെ ബിസ്‌കറ്റ് നല്‍കുന്നത് പതിവായി വന്നു. എന്നാല്‍ ജാതിവ്യവസ്ഥയിലെ ശുദ്ധാശുദ്ധി സങ്കല്‍പ്പങ്ങള്‍ ഒരു കാലഘട്ടംവരെ കേരളീയ അടുക്കളകളില്‍ യൂറോപ്യന്‍ വിഭവങ്ങളെ വിലക്കിയിരുന്നു.

ഭക്ഷണം കമ്പോളത്തിന്റെ കള്ളികള്‍ക്കുള്ളില്‍ പുനര്‍നിര്‍ണ്ണയിക്കപ്പെട്ടതോടുകൂടി ജാതി വിലക്കുകളെ ലംഘിച്ച് പല വിഭവങ്ങളും നിത്യജീവിതത്തിന്റെ രുചികളായി മാറി. ഉപഭോഗ സംസ്കാരമാണ് കേക്കിനെയും ബിസ്‌കറ്റിനെയും മലയാളി അടുക്കളകളിലേക്ക് സ്വാഗതം ചെയ്ത
ത്. ആ കാലഘട്ടത്തിലെ പരസ്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ഈ പരിണാമത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കും. പാര്‍ലീസ്’തുടങ്ങിയ ബിസ്‌കറ്റ് കമ്പനികള്‍ നല്‍കിയ പരസ്യവാചകം ഇങ്ങനെയായിരുന്നു. മലയാളി ശുദ്ധി സങ്കല്പത്തെ മനോഹരമായി കമ്പോളവത്കരിക്കാനും, അതിലൂടെ നമ്മുടേതല്ലാത്ത പലതിയെും തനത് വിഭവ’ങ്ങളാക്കി മാറ്റാനും ഇവയ്ക്ക് സാധിച്ചു. 2-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ “ഇന്ത്യന്‍ ലേഡീസ് മാഗസിന്‍’ എന്ന വനിതാമാസികയില്‍ അച്ചടിച്ചുവന്ന കേക്കിന്റെ ചേരുവകളും പാചകവിധിയും.

ബേക്കറി സംസ്‌കാരത്തിന്റേതായിരുന്ന കേക്ക്, ബിസ്‌കറ്റ് എന്നീ ബേക്കിങ് വിഭവങ്ങള്‍ പ്രഷര്‍
കുക്കര്‍, ഓവന്‍, ഇന്‍സ്റ്റന്റ് ബേക്കിങ് പൗഡറുകള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഇന്ന് വീടുകളില്‍ തന്നെ ഉണ്ടാക്കിവരുന്നുണ്ട്.

തുടര്‍ന്ന് വായിക്കാന്‍

Comments are closed.