പെട്ടെന്നുണ്ടാകുന്ന കേള്‍വിത്തകരാറുകള്‍; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

മാർച്ച് 3- ലോക കേൾവി ദിനം
മാർച്ച് 3 ലോക കേൾവി ദിനമായാണ് ആചരിക്കപ്പെടുന്നത്. 2021ലെ ലോക കേൾവി ദിന സന്ദേശം സർവ്വർക്കും ശ്രവണ പരിചരണം എന്നതാണ്. അതായത് ശ്രവണ സംബന്ധമായ തകരാറുകൾ ഓരോ പ്രായത്തിലും നേരത്തെ കണ്ടെത്തുകയും സമയോചിതമായ ഇടപെടൽ നടത്തുകയും ചെയ്യുക.
ചെലവുകുറഞ്ഞ മാർഗങ്ങൾ അവലംബിച്ചു ശ്രവണത്തകരാറുകൾ ഉള്ളവരെ കണ്ടെത്തുന്നത് കേൾവി നഷ്ടപ്പെടുന്നവർക്ക് ഏറെ പ്രയോജനം ചെയ്യും. സാർവത്രികമായ ആരോഗ്യപരിരക്ഷക്കായി ദേശീയ ആരോഗ്യ പദ്ധതികളിൽ ചെവി / ശ്രവണ പരിചരണം സംയോജിപ്പിക്കുന്നത് ധാരാളം പേർക്ക് സഹായകരമാകും.
പെട്ടെന്നുണ്ടാകുന്ന കേൾവി തകരാറുകൾ ഭയപ്പെടുത്തുന്ന ലക്ഷണമാണ്. വളരെ സ്വാഭാവികമായി ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഒറ്റ നിമിഷം കൊണ്ട് ചുറ്റുപാടുകളിൽ നിന്നും അന്യവൽക്കരിക്കപ്പെട്ടു പോകുന്ന നിമിഷമാണ് അത്. ഒരു ചെവിയെയോ ഒരേസമയം ഇരുചെവികളെയുമോ അത് ബാധിക്കാം. ഇത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന കേൾവി കുറവ് ബാഹ്യ മധ്യ കർണങ്ങളുടെ കുഴപ്പങ്ങൾ മൂലമോ (Conductive) ഉൾചെവിയേയോ ഞരമ്പിനെയോ ബാധിക്കുന്ന പ്രശ്നങ്ങൾ മൂലമോ ആകാം (Sensori Neural )





രോഗനിർണ്ണയ പരിശോധനകൾ





ഇതിലൂടെ അല്പംകൂടി കൃത്യമായ രോഗനിർണയം സാധ്യമാകും. കേൾവി യുടെ അടുത്ത മൂന്ന് ഫ്രീക്വൻസി കളിൽ 30 ഡെസിബൽ ൽ അധികം കുറവുണ്ടെങ്കിൽ പെട്ടെന്നുണ്ടായ സാരമായ തകരാർ ആണെന്ന് അനുമാനിക്കാം.
മുൻപ് ഓഡിയോമെട്രി പരിശോധനയ്ക്ക് വിധേയമാകാത്ത ആളാണെങ്കിൽ രോഗലക്ഷണം ഉള്ള ചെവി യുടെ കേൾവി നോർമൽ ചെവിയുടെ കേൾവി യുമായി താരതമ്യപ്പെടുത്തിയാണ് രോഗനിർണയം നടത്തുക.

പെട്ടന്നുള്ള കേൾവിത്തകരാറിൻറെ കാരണങ്ങൾ



















കേൾവിക്കുറവുള്ളവരോട് അനുതാപ പൂർവ്വം നാം ഓരോരുത്തരും പെരുമാറേണ്ടതിന്റെ ചേർത്തു നിർത്തേണ്ടതിന്റെ ആവശ്യം കൂടി ഈ ദിനം ഓർമ്മിപ്പിക്കുന്നു.
എഴുതിയത് : ഡോ : നീതു ചന്ദ്രൻ ( ഇ എൻ ടി സ്പെഷ്യലിസ്റ്റ് )
ഇൻഫോക്ലിനിക്
Comments are closed.