DCBOOKS
Malayalam News Literature Website

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് 10 ദിവസം കൂടി മാത്രം

എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം.
ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു. 8 വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന  ഋഗ്വേദം ഭാഷാഭാഷ്യത്തിന് 6000-ത്തില്‍പ്പരം പേജുകളാണുള്ളത്. 10 മണ്ഡലങ്ങള്‍, 1017 സൂക്തങ്ങള്‍, 10472 ഋക്കുകള്‍, 1,53,826 ശബ്ദങ്ങള്‍. 7999 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്കുചെയ്യുന്ന 1000 പേര്‍ക്ക് സൗജന്യ വിലയായ 4999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രീബുക്കിങ് അവസാനിക്കാന്‍ ഇനി പത്ത് ദിവസം കൂടി മാത്രം. പ്രീ പബ്ലിക്കേഷന്‍ ബുക്കിങ്ങിന് ഇനിയൊരവസരം 25 വര്‍ഷത്തിനുശേഷം മാത്രം.

  • ഒറ്റത്തവണ 4999 രൂപ. ഒന്നിച്ച് അടയ്ക്കുമ്പോള്‍ 1000 DC Rewards Points ലഭിക്കുന്നതാണ്.
  • തവണവ്യവസ്ഥയില്‍ (2500+2499) 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം.
  • (2000+1500+1549) ; (1000+1000+1000+1000+1099) എന്നീ തവണകളായും അടയ്ക്കാം.

അനേകം ഋഷിമാരാല്‍ ദര്‍ശിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാരമായ ഋഗ്വേദത്തിന് നിരവധി ഭാഷ്യങ്ങളും നിരുക്തങ്ങളും ഉണ്ടായിട്ടുെണ്ടങ്കിലും ഈ സൂക്തങ്ങളെ സമഗ്രമായി വ്യാഖ്യാനിച്ചത് സായണാചാര്യരാണ്. സായഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്
ഒ എം സി ഭാഷാഭാഷ്യം എന്ന ഈ ലളിതവ്യാഖ്യാനം തയ്യാറാക്കിയിട്ടുള്ളത്. അര്‍ത്ഥമറിയാതെ
ഋഗ്വേദമന്ത്രങ്ങള്‍ പാരമ്പര്യമായിപഠിച്ച ബ്രാഹ്മണരുടെയും അതിന്റെ അര്‍ത്ഥം ഗ്രഹിച്ച അല്പം ചിലവേദപണ്ഡിതരുടെയും കൈകളില്‍നിന്ന് ഋഗ്വേദത്തെ സാധാരണക്കാരന്റെ ബുദ്ധിയിലേക്കും ഹൃദയത്തിലേക്കും എത്തിക്കുക എന്നമഹത്തായ ലക്ഷ്യമാണ് ഇതിലൂടെ സഫലമാകുന്നത്.

സംശോധനം

  • ആചാര്യ നരേന്ദ്രഭൂഷണ്‍
  • ഡോ. വി.വി. വിശ്വനാഥന്‍ നമ്പൂതിരി.
  • ആചാര്യ നരേന്ദ്രഭൂഷന്റെ ഭാഷ്യാവതാരിക,
  • ഡോ.വി.വി. വിശ്വനാഥന്‍ നമ്പൂതിരിയുടെ ഉപസ്തരണം

വേദങ്ങള്‍ പണ്ഡിതര്‍ക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാര്‍ക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂര്‍ എടുത്ത് ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കില്‍ വീണ്ടുമൊരു ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും. അതിനാല്‍ നിങ്ങളുടെ കോപ്പി ഇപ്പോള്‍ത്തന്നെ ഉറപ്പാക്കുക.

8 പ്രമുഖരുടെ അവതാരികകള്‍

  • സ്വാമി രംഗനാഥാനന്ദ
  • എന്‍.വി. കൃഷ്ണവാരിയര്‍
  • വൈശ്രവണത്ത് രാമന്‍ നമ്പൂതിരി
  • ഡോ.സി.ആര്‍. സ്വാമിനാഥന്‍
  • ഡോ.സുകുമാര്‍ അഴീക്കോട്
  • അക്കിത്തം അച്യുതന്‍ നമ്പൂതിരി
  • കെ.എന്‍.എം. ദിവാകരന്‍ നമ്പൂതിരി
  • ഡോ.കെ. കുഞ്ചുണ്ണിരാജ

ഓരോ പുറത്തിലും അഷ്ടകം, അധ്യായം, വര്‍ഗ്ഗം, മണ്ഡലം, സൂക്തം എന്നീ വിഭജനങ്ങള്‍ സൂചിപ്പിക്കുന്നു. മൂലം, സംസ്‌കൃതാന്വയം, അര്‍ത്ഥം എന്നിവ വ്യക്തമായി മനസ്സിലാക്കാവുന്നവിധം വ്യത്യസ്ത ഫോണ്ടുകളില്‍. ഓരോ പുറത്തിലും അഷ്ടകം, അധ്യായം, വര്‍ഗ്ഗം, മണ്ഡലം, സൂക്തംഎന്നിവയുടെ ക്രമനമ്പറുകള്‍

അറിവിന്റെ ഈ മഹാപ്രപഞ്ചം നിങ്ങളുടെ ഭവനത്തിന് സദാ ഐശ്വര്യം ചൊരിയും.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.