DCBOOKS
Malayalam News Literature Website

‘ഭാഷാഭാരതം’; വ്യാസഭാരതത്തിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തയ്യാറാക്കിയ മലയാള പരിഭാഷ

BHASHA BHARATHAM

വ്യാസഭാരതത്തിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തയ്യാറാക്കിയ മലയാള പരിഭാഷയാണ് ‘ഭാഷാഭാരതം’. ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലുണ്ടാകുന്ന സമ്പൂര്‍ണ്ണ വിവര്‍ത്തനമാണ് ‘ഭാഷാഭാരതം‘.6,999 രൂപയ്ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ വായനക്കാര്‍ക്ക് പുസ്തകം ഓര്‍ഡര്‍ ചെയ്യാം. ആദ്യ അഞ്ച് ഓര്‍ഡറുകള്‍ക്ക് പുസ്തകം ഇന്ന് തന്നെ അയക്കും. തുടര്‍ന്നുള്ള ഓര്‍ഡറുകള്‍ പ്രിന്റ് ഓണ്‍ ഡിമാന്‍ഡ് വ്യവസ്ഥയില്‍ ലഭ്യമാക്കും.

വ്യാസമഹാഭാരതം പദാനുപദം വൃത്താനുവൃത്തം പദാഖ്യാനം ചെയ്ത അദ്ദേഹം കേരളവ്യാസന്‍ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. 18 പര്‍വ്വങ്ങളിലായി 2000-ത്തോളം അധ്യായങ്ങളും 1,25,000 ശ്ലോകങ്ങളുമുള്ള വ്യാസഭാരതം കേവലം 874 ദിവസങ്ങള്‍ കൊണ്ട് അദ്ദേഹം വിവര്‍ത്തനം ചെയ്തു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഭാഷയ്ക്ക് നല്‍കിയ ഏറ്റവും വലിയ സേവനവും ഇത് തന്നെ.

സംസ്‌കൃതപദങ്ങള്‍ തീര്‍ത്തും വര്‍ജ്ജിച്ച് തനി മലയാള പദങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കാവ്യരചനാരീതിയായ പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും തമ്പുരാനാണ്. അംബോപദേശം, തുപ്പല്‍ക്കോളാമ്പി, നളചരിതം, സീതാസ്വയംവരം, ശബ്ദാലങ്കാരം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ആശ്ചര്യചൂഡാമണി, അഭിജ്ഞാന ശാകുന്തളം, ഒഥല്ലോ, ഹാംലെറ്റ് എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.