പി.കെ.പാറക്കടവിന്റെ ‘ഇരട്ടമിഠായികൾ’ നാലാം പതിപ്പിൽ
പി.കെ.പാറക്കടവിന്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഇരട്ട മിഠായികൾ എന്ന കഥാ സമാഹാരം നാലാം പതിപ്പില്‍.
മലയാള ചെറുകഥാസാഹിത്യത്തില്‍ നക്ഷത്രദീപ്തി പോല തെളിഞ്ഞുനില്ക്കുന്ന രചനകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് പി.കെ പാറക്കടവ്. ഭാഷയ്ക്കപ്പുറം ഭാഷ നിര്‍മ്മിക്കുന്നതാണ് പി.കെ പാറക്കടവിന്റെ കല. കഥ എന്നതിനപ്പുറം സ്വതന്ത്രമായ ഒരു സാഹിത്യ രൂപമായി അദ്ദേഹത്തിന്റെ രചനകളെ പരിഗണിക്കേണ്ടതുണ്ട്. ജീവിതത്തെയും അതിന്റെ ഗതിവിഗതികളെയും സംബന്ധിച്ച സൂക്ഷ്മനിരീക്ഷണം, അനുഭവങ്ങളുടെ തീവ്രതയില്‍നിന്നുള്ള ചില വെളിപാടുകള്‍, പൊരുത്തക്കേടുകളിലുള്ള ധര്മരോഷം തുടങ്ങിയവ ആ രചനകളുടെ സവിശേഷതകളാണ്. വികാരങ്ങളും വിചാരങ്ങളും കഥയില്‍ പൊതി ഞ്ഞുപറയുന്ന രീതി ഇവയില്‍ വിരളമായിരിക്കും. പ്രതികരിക്കാനും പ്രതിധ്വനിപ്പിക്കാനുമുള്ള അഭിലാഷം മുന്തിനില്ക്കുന്നു.
Comments are closed.