DCBOOKS
Malayalam News Literature Website

‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ ; വിസ്മയ മോഹൻലാൽ എഴുതിയ പുസ്തകം വാലന്റൈന്‍സ് ദിനത്തിൽ

നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ പുസ്തകം ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പ്രകാശനത്തിനൊരുങ്ങുന്നു. ഫെബ്രുവരി 14 വാലന്‍റൈൻസ് ദിനത്തിൽ പുസ്തകം പ്രകാശനം ചെയ്യും. വിസ്മയ രചിച്ച കവിതയും പെയിന്റിംഗുമാണ് പുസ്തകത്തിലുള്ളത്. പെൻഗ്വിൻ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. മോഹൻലാലാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി വിസ്മയക്ക് ആരാധകരേറെയുണ്ട്.
ചിത്രങ്ങളുടേയും എഴുത്തിന്‍റേയും ലോകത്താണ് വിസ്മയ. ഇൻസ്റ്റയിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. താൻ വരച്ച ചിത്രങ്ങളും തന്‍റെ മാര്‍ഷൽ ആര്‍ട്സ് പരിശീലന വീഡിയോകളുമൊക്കെ ഇടയ്ക്കിടയ്ക്ക് വിസ്മയ പങ്കുവയ്ക്കാറുണ്ട്.

 

Comments are closed.