ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാറിന്റെ ‘മൈന്‍ഡ് ഓണ്‍ ഫയര്‍’; പുസ്തകപ്രകാശനം വെള്ളിയാഴ്ച
കൊച്ചി ആസ്ഥാനമായ കുമാര്‍ ഗ്രൂപ്പ് ടോട്ടല്‍ ഡിസൈനേഴ്‌സിന്റെ സ്ഥാപകനും പ്രശസ്ത ആര്‍ക്കിടെക്ടുമായ എസ് ഗോപകുമാറിന്റെ ‘മൈന്‍ഡ് ഓണ്‍ ഫയര്‍’ എന്ന പുസ്തകം വെള്ളിയാഴ്ച (12 ഫെബ്രുവരി 2021) പ്രകാശനം ചെയ്യും. കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ ഗ്രാന്‍ഡ് സ്ലാം ഹാളില്‍ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പ്രകാശച്ചടങ്ങില്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സിഎംഡി മധു എസ് നായര്‍ പുസ്തകത്തിന്റെ കോപ്പി കൈമാറും. ഒരു ആര്‍ക്കിടെക്ച്ചര്‍ എന്ന നിലയില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളുടെ ഓര്‍മ്മകളും കടന്നു വന്ന വഴിയുമാണ് പുസ്തകത്തില്‍.
ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സിന്റെ വിഖ്യാതമായ ബാബുറാവു മാത്രേ ഗോള്‍ഡ് മെഡല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന പ്രഥമ ആര്‍ക്കിടെക്റ്റ് ആയിരുന്നു എസ് ഗോപകുമാര്‍.
1976 ലാണ് അദ്ദേഹം കുമാര്‍ ഗ്രൂപ്പ് ടോട്ടല്‍ ഡിസൈനേഴ്‌സ് എന്ന സ്ഥാപനത്തിനു തുടക്കമിട്ടത്. എച്ച് ഡി എഫ് സി ബില്‍ഡിങ്ങ്, തിരുവനന്തപുരത്തെ കെ എസ് ആര്‍ ടി സി സമുച്ചയം, കോഴിക്കോട്ടെ താജ് റസിഡന്‍സി ഹോട്ടല്‍, നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ കെട്ടിടങ്ങള്‍ തുടങ്ങിയവ അദ്ദേഹം രൂപകല്‍പ്പന ചെയ്തതാണ്. തിരുവനന്തപുരം ഗാന്ധി പാര്‍ക്ക്, ശാന്തി കവാടം ക്രിമറ്റോറിയം, എറണാകുളത്തെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രൊജക്റ്റുകളും ഗോപകുമാര്‍ രൂപകല്‍പ്പന ചെയ്തു. ഒരു കഞ്ഞ കലാകാരന്‍ കൂടിയായ ഗോപകുമാര്‍ നിരവധി ചിത്രപ്രദര്‍ശനങ്ങളും തന്റെ പെയിന്റിംഗുകകള്‍ ഉള്‍പ്പെടുത്തി ഏകാംഗ പ്രദര്‍ശനവും ( സോളോ എക്‌സിബിഷന്‍ ) സംഘടിപ്പിച്ചിട്ടുണ്ട്.
ലളിതകലാ അക്കാദമി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Comments are closed.