ആ കഥ ഞാൻ സങ്കൽപ്പിച്ചത് ഒരു യഥാർത്ഥ കുളത്തിനും വീടിനും മുറ്റത്തിനും ചുറ്റുമായിരുന്നു!
ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് 2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയ. അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കഥകള്‍ സക്കറിയയുടെ രചനകളെ മിഴിവുറ്റതാക്കുന്നു.
ഇപ്പോഴിതാ ‘ഒരിടത്ത്’ എന്ന പേരില്‍ സക്കറിയ എഴുതിയ കഥയ്ക്ക് പിന്നിലെ മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാവുന്നത്.
വീട്ടുമുറ്റത്തെ കുളവും അതിലെ താമസക്കാരായ തവളകളും വീട്ടിലെ പൂച്ചയും കുഞ്ഞുങ്ങളുമാണ് ‘ഒരിടത്ത്’ എന്ന കഥയിലെ കഥാപാത്രങ്ങള്‍. മനോഹരമായ കുറിപ്പിനൊപ്പം കഥയിലെ കുളത്തിന്റെ ചിത്രവും സക്കറിയ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
സക്കറിയയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.