DCBOOKS
Malayalam News Literature Website

ജീവിതത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ!

ബി. എസ്. വാരിയരുടെ പ്രചോദനാത്മകമായ ചിന്തകളുടെ സമാഹാരമാണ് ‘ജീവിതവിജയവും ആത്മവിശ്വാസവും‘ എന്ന രചന.

Textഏതൊരു കാര്യത്തിലും ആത്മവിശ്വാസത്തോടെയുള്ള സമീപനം ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. അത്തരം സമീപനം വളർത്തിയെടുക്കാൻ ബി. എസ്. വാരിയർ വായനക്കാരെ തന്റെ പുസ്തകത്തിലൂടെ പ്രാപ്തരാക്കുകയാണ്. നല്ലരീതിയിൽ ആശയവിനിമയം നടത്താൻ, തന്റെ പ്രവർത്തനമേഖലയിൽ വിജയം നേടാൻ, സഹജീവികളെ കാരുണ്യത്തോടെ നോക്കിക്കാണാൻ ഒക്കെ സഹായകമാകുന്നവിധം തിരഞ്ഞെടുത്ത് പാകപ്പെടുത്തിയ നൂറിലധികം കുറിപ്പുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. വായനക്കാരെ പ്രചോദികരാക്കുന്ന സംഭവകഥകളും കല്പിതകഥകളും മഹാന്മാരുടെ ജീവിതകഥകളും എല്ലാത്തരം വായനക്കാർക്കും ആസ്വദിക്കാവുന്ന തരത്തിൽ ബി. എസ്. വാരിയർ തന്റെ പുസ്തകത്തിൽ അണിനിരത്തിയിട്ടുണ്ട്. കാലത്തെ അതിജീവിക്കുന്ന ഈ പുസ്തകം എല്ലാ വീടുകൾക്കും ഒരു മുതൽക്കൂട്ടാണ്.

Comments are closed.