DCBOOKS
Malayalam News Literature Website

ലോക ക്യാന്‍സര്‍ ദിനം

cancer dayക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം തീയതി ലോക അര്‍ബുദദിനമായി ആചരിക്കുന്നു. അര്‍ബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ‘ ദി ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗെയ്ന്‍സ്റ്റ് ക്യാന്‍സര്‍’ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

2000-ല്‍ ചേര്‍ന്ന പാരിസ് ചാര്‍ട്ടറിലെ ആഹ്വാനമനുസരിച്ച് ‘ദി ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗെയ്ന്‍സ്റ്റ് ക്യാന്‍സര്‍’ 2005-ല്‍ ലോക അര്‍ബുദവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പാരിസ് ചാര്‍ട്ടറാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഫെബ്രുവരി നാല് ലോക അര്‍ബുദദിനമായി തെരഞ്ഞെടുത്തത്. 2006 മുതല്‍ ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി, മറ്റു അന്തര്‍ദേശീയ സംഘടനകള്‍ എന്നിവയും ഈ ദിനത്തില്‍ ക്യാന്‍സര്‍ അവബോധത്തെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്.

Comments are closed.