‘ഋഗ്വേദം ഭാഷാഭാഷ്യം’; ദീര്‍ഘകാലത്തെ തപസ്യയിലൂടെ ബ്രഹ്മശ്രീ ഒ എം.സി.നാരായണന് നമ്പൂതിരിപ്പാട് രചിച്ച അതിബൃഹത്തായ വ്യാഖ്യാനം: ഡോ. കെ. ജി.പൗലോസ്
വേദം അറിവാണ്; ഋഷി പരമ്പരയ്ക്ക് വെളിവായിക്കിട്ടിയ പരിപക്വമായ ജ്ഞാനത്തിന്റെയും കവിത്വത്തിന്റെയും പരിപൂർണ്ണത. ആദ്യത്തെ വേദം ഋഗ്വേദമാണ്. ഭാരതത്തിന്റെ മാത്രമല്ല, മാനവികതയുടെയാകെ സംസ്കാരത്തിന്റെ പ്രഭാതമാണത്. വേദാദ്ധ്യയനത്തിന്റെ പ്രാഥമിക തലത്തിൽ അർത്ഥചിന്തയ്ക്ക് പ്രാധാന്യം കുറയും. മുഖത്തോടു മുഖം ചൊല്ലിക്കൊടുക്കുന്നതു കേട്ട് ഹൃദിസ്ഥമാക്കുകയാണ് വിദ്യാർത്ഥികൾ ചെയ്യുന്നത്.
പാദശുദ്ധി, രക്ഷിക്കുന്നതിനോടൊപ്പം അർത്ഥവിചിന്തനത്തിനും കേരളത്തിലെ പണ്ഡിതന്മാർ ശ്രദ്ധിച്ചിരുന്നു. വേദത്തിലടങ്ങിയ അമൂല്യാശയങ്ങൾ പൊതു സമൂഹത്തിന് ലഭ്യമാക്കാനുളള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വേദത്തെ മലയാളത്തിലേക്കുപരിഭാഷ ചെയ്യാനുളള ശ്രമങ്ങൾ ആരംഭിച്ചത്. അതിന്റെ മഹത്തായ സാഫല്യമാണ് ഋഗ്വേദത്തിന്റെ ദേവീപ്രസാദം ഭാഷാഭാഷ്യം.
വേദവേദികളുടെ പരമ്പരയിൽ ജനിച്ച് സാമ്പ്രദായികമായി വേദം അഭ്യസിച്ച മഹാപണ്ഡിതനായ ബ്രഹ്മശ്രീ ഒ എം.സി.നാരായണൻ നമ്പൂതിരിപ്പാടാണ് ദീർഘകാലത്തെ തപസ്യയിലൂടെ അതിബൃഹത്തായ ഈ വ്യാഖ്യാനം രചിച്ചത്. മലയാളി ആശ്രയിക്കുന്ന ആധികാരികമായ ഋഗ്വേദപരിഭാഷയും വ്യാഖ്യാനവുമാണ് ദേവീപ്രസാദം.
ഡോ. കെ. ജി.പൗലോസ്
‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്, ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്സാപ്പ് 9946 109449 ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam
കേരളത്തിലുടനീളമുള്ള ഡി സി ബുക്സ്/കറന്റ് ബുക്സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/
നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.