കാക്കനാടന്‍ പുരസ്‌കാരം ബി മുരളിക്കും ഹക്കീമിനും
പ്രമുഖ സാഹിത്യകാരന്‍ കാക്കനാടന്റെ പേരില്‍ മലയാള സാംസ്‌കാരിക വേദി നല്‍കുന്ന കാക്കനാടന്‍ പുരസ്‌കാരം ബി മുരളിക്കും എ.കെ അബ്ദുല്‍ ഹക്കീമിനും. ബി മുരളിയുടെ ‘ബൈസിക്കിള്‍ റിയലിസം‘, എ.കെ അബ്ദുല്‍ ഹക്കീമിന്റെ പുതിയ ടീച്ചറും പുതിയ കുട്ടിയും എന്നീ പുസ്തകങ്ങള്‍ക്കാണ് അംഗീകാരം. ഡിസി ബുക്‌സാണ് രണ്ട് പുസ്തകങ്ങളുടെയും പ്രസാധകര്‍.
ഡോ. ജോര്‍ജ് ഓണക്കൂര്‍, ബാബു കുഴിമറ്റം, സുനില്‍ സി ഇ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് രണ്ടാം വാരം കൊല്ലത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുര്‌സകാരം സമര്‍പ്പിക്കും.
ബൈസിക്കള്‍ റിയലിസം ബൈസിക്കള്‍ റിയലിസം, വേലായുധനാശാന്‍; ഒരുതിരുത്ത്, ഗ്രഹാംബെല്‍, ഗ്രഹാംബെല്‍, ജഡങ്ങളില്‍ നല്ലവന്‍, കത്തി, പത്മാവതി ടീച്ചര്‍, വാഴക്കൂമ്പ്, വാതില്‍ക്കലെ കള്ളന്‍, അന്നരായപുരയില്‍ ഒരു പശു, ഭൂമിജീവശാസ്ത്രം, കരസഞ്ചാരം എന്നീ 11 ചെറുകഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.
പുതിയ ടീച്ചറും പുതിയ കുട്ടിയും കേരളവിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനകാല നിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നില പാടുകളും അവതരിപ്പിക്കുന്ന ഈ സമാഹാരം കേരളസമൂഹത്തിന്റെ ക്രിയാത്മകമായ വിമൃഷ്ടി (Critique) എന്ന നിലയിലും പ്രസക്തമാണ്.
Comments are closed.