DCBOOKS
Malayalam News Literature Website

കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്‍ക്ക് അംഗീകാരം.  ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മാത്യൂസ് ഗ്ലോറി, സീമ ശ്രീലയം എന്നിവര്‍ ചേര്‍ന്നു രചിച്ച ‘ജനിതകശാസ്ത്രം‘ എന്ന പുസ്തകം ഗഹനമായ വൈജ്ഞാനികശാസ്ത്രസാഹിത്യത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി.

മാത്യൂസ് ഗ്ലോറി
മാത്യൂസ് ഗ്ലോറി

 

 യുവാല്‍ നോവാ ഹരാരി (ഹോമോ ദിയൂസിന്റെ രചയിതാവ്)

യുവാല്‍ നോവാ ഹരാരി
(ഹോമോ ദിയൂസിന്റെ രചയിതാവ്)

ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിനുള്ള അവാർഡിന്  പ്രസന്ന കെ. വർമ്മ അർഹയായി. ഹോമോ ദിയൂസ് മനുഷ്യ ഭാവിയുടെ ഒരു ഹ്രസ്വ ചിത്രം എന്ന പുസ്തകത്തിനാണ് അവാർഡ്. യുവാൽ നോവ ഹറാരിയുടെ ‘ഹോമോ ദിയൂസ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമാറോ’ എന്ന പുസ്തകത്തിന്റെ വിവർത്തനമാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ദന്തസിംഹാസനം, ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും എന്നീ പുസ്തകങ്ങളും പ്രസന്ന കെ വര്‍മ്മയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 50,000 രൂപയുടേതാണ് പുരസ്‌കാരം.

സീമ ശ്രീലയം
സീമ ശ്രീലയം

 

പ്രസന്ന കെ. വർമ്മ
പ്രസന്ന കെ. വർമ്മ

ബാലശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഡോ.ആര്‍.പ്രസന്നകുമാറിന്റെ ‘ഹൈഡ്രജനും പറയാനുണ്ട്’ എന്ന പുസ്തകം അര്‍ഹമായി. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ. വി.പ്രസന്നകുമാറിന്റെ ‘പ്രകൃതിക്ഷോഭങ്ങളും കേരളവും’ എന്ന പുസ്തകത്തിനാണ്.

ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള 2019ലെ പുരസ്‌കാരം അശ്വിന്‍ എസ്, ഡോ. അനില്‍കുമാര്‍ വടവാതൂര്‍ എന്നിവര്‍ പങ്കിട്ടു. പ്രൊഫ. സി.പി.അരവിന്ദാക്ഷന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ജീന്‍ ക്ലോണിംങ്, ഹ്യൂമന്‍ ജീനോം പ്രോജക്ട്, ഡി എന്‍ എ ഫിംഗര്‍ പ്രിന്റിംങ്, ജനിതക എന്‍ജിനീയറിങ്ങും രോഗ നിര്‍ണ്ണയവും, നാനോ ടെക്‌നോളജിയും ജീന്‍ തെറാപ്പിയും, ക്ലോണിംങ്, ട്രാന്‍സ്ജനിക് ജീവജാലങ്ങള്‍ തുടങ്ങി ജീവശാസ്ത്രത്തിലെയും ജനിതക എന്‍ജിനീയറിങ്ങിലെയും വിവിധ വശങ്ങളെ പരിചയപ്പെടു ത്തുന്ന പുസ്തകമാണ് ‘ജനിതകശാസ്ത്രം’ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന അടിസ്ഥാന ശാസ്ത്രപാഠങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്ന അറിവുകളുടെ പുസ്തകം എന്ന പരമ്പരയിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സീമ ശ്രീലയത്തിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാത്യൂസ് ഗ്ലോറിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

യുവാല്‍ നോവാ ഹരാരിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.