DCBOOKS
Malayalam News Literature Website

ഇര്‍ഫാന്‍ ഖാന്റെ ജന്മവാര്‍ഷികദിനം

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ഹിന്ദി ചലച്ചിത്രനടനാ
യിരുന്നു  ഇര്‍ഫാന്‍ ഖാന്‍. 1966 ജനുവരി 7-ന് രാജസ്ഥാനിലെ ജയ്പ്പൂരിലായിരുന്നു ഇര്‍ഫാന്‍ ഖാന്റെ ജനനം. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും പഠനം പൂര്‍ത്തിയായ ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തെത്തിയത്. നാടകരംഗത്തും ഇര്‍ഫാന്‍ ഖാന്‍ സജീവമായിരുന്നു.

തൊണ്ണൂറുകളിൽ അഭിനയരംഗത്തേക്ക് ചുവടുവച്ച ഇർഫാൻ ഖാൻ നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഏക് ഡോക്ടർക്ക് കി മോത്ത് നിരൂപക പ്രശംസ നേടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 2005 ലാണ് ബോളിവുഡ് സിനിമയിൽ കേന്ദ്ര കഥാപാത്രമായി ഇർഫാൻ ഖാൻ രംഗപ്രവേശനം ചെയ്യുന്നത്. രോഗ് ന്നെ ചിത്രത്തിലൂടെയായിരുന്നു ഇത്. പിന്നീട് ഹാസിൽ, ലൈഫ് ഇൻ എ മെട്രോ, ക്രേസി 4, ആജാ നച്ച്‌ലെ, ഗുണ്ടേ, ഹിന്ദി മീഡിയം, കാർവാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ തന്നെയെത്തി. അംഗ്രേസി മീഡിയമായിരുന്നു ഇർഫാൻ ഖാന്റെ അവസാന ചിത്രം.

ഹോളിവുഡ് ചിത്രങ്ങളിലടക്കം തന്റെ ഇടം കണ്ടെത്തിയ നടനായിരുന്നു ഇർഫാൻ ഖാൻ. സ്ലംഡോഗ് മില്യണെയർ, ഇൻഫെർണോ, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തരാഷ്ട്ര ചലച്ചിത്ര ലോകത്ത് ഇന്ത്യയുടെ മുഖമായി മാറി ഇർഫാൻ.

2011 ൽ പത്മശ്രീ, 2012 മികച്ച നടനുള്ള ദേശിയ പുരസ്‌കാരം എന്നിവയടക്കം ഇർഫാൻ സ്വന്തമാക്കിയത് അൻപതോളം പുരസ്‌കാരങ്ങളാണ്.  2020-ല്‍ 53-ാമത്തെ വയസ്സില്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.

 

Comments are closed.