DCBOOKS
Malayalam News Literature Website

‘ക്വീൻ ഓഫ് മഹിഷ്മതി’; ബാഹുബലി നോവല്‍ ത്രയത്തിലെ അവസാന നോവല്‍ പുറത്തിറങ്ങി

ആനന്ദ് നീലകണ്ഠന്റെ ബാഹുബലി നോവല്‍ ത്രയത്തിലെ അവസാന നോവലായ ക്വീൻ ഓഫ് മഹിഷ്മതി പുറത്തിറങ്ങി. ശിവകാമി എങ്ങനെയാണ് മഹിഷ്മതിയുടെ റാണിയായതെന്ന് വിശദമാക്കുന്ന പുസ്തകമാണ് ‘ദ ക്യൂൻ ഓഫ് മഹിഷ്മതി’. ആദ്യ നോവലായ ‘ദ റൈസ് ഓഫ് ശിവകാമി’യ്ക്കും ചതുരംഗയ്ക്കും ശേഷമാണ് മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങിയത്.

ശിവകാമി, കട്ടപ്പ എന്നീ രണ്ടുകഥാപാത്രങ്ങളുടെ ഭൂതകാലത്തേക്കുള്ള സഞ്ചാരമാണ് ക്വീൻ ഓഫ് മഹിഷ്മതിയുടെ പ്രമേയമെന്ന് ആനന്ദ് നീലകണ്ഠൻ ട്വീറ്റ് ചെയ്തു. പ്രമുഖ പ്രസാധകരായ വെസ്റ്റ്‌ലാന്‍ഡാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആനന്ദ് നീലകണ്ഠന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ.

Comments are closed.