DCBOOKS
Malayalam News Literature Website

കാടിനും നാടിനും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍!

മലയാളിയുടെ കാവ്യഹൃദയത്തില്‍ എക്കാലവും ജീവിക്കുന്ന ഒരപൂര്‍വ്വസൗന്ദര്യമാണ് സുഗതകുമാരിയുടെ കവിത. ദര്‍ശനപരമായ ഒരു വിഷാദം സുഗതകുമാരിക്കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഭയാശങ്കകളോടെ ചിന്തിക്കുന്ന ഗായികയുടെ മധുരശബ്ദം മുത്തുച്ചിപ്പി മുതലുള്ള എല്ലാ കവിതാസമാഹാരങ്ങളിലൂടെയും നമുക്കു കേള്‍ക്കാം.

സുഗതകുമാരി എഴുതിയ പ്രകൃതി മുഖ്യ പ്രമേയമായി വരുന്ന കവിതകള്‍ സഹ്യഹൃദയം എന്ന പേരില്‍ പ്രത്യേകപുസ്തകമായി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. മരത്തിനു സ്തുതി, കുറിഞ്ഞിപ്പൂക്കള്‍, സൈലന്റ് വാലി കാടും കടലും, തുലാവര്‍ഷപ്പച്ച, പശ്ചിമഘട്ടം, മഴയത്ത് ചെറിയ കുട്ടി, ഒരു പാട്ടു പിന്നെയും, കാക്കപ്പൂവ്, നിര്‍ഭയ, ചൂട്, കാട് തുടങ്ങീ 41 കവിതകള്‍ ആണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്.

മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ചിറകുകള്‍, രാത്രിമഴഅമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെകൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികള്‍. സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടാതെ കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും അമ്പലമണി, രാത്രിമഴ തുടങ്ങി പത്ത് കവിതാ സമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Comments are closed.