DCBOOKS
Malayalam News Literature Website

ചരിത്രവും പുരാണവും ചൊല്‍ക്കേള്‍വിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം ഒരിക്കല്‍കൂടി; ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ പ്രിയ വായനക്കാര്‍ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

നാറാണത്തു ഭ്രാന്തന്‍, പെരുന്തച്ചന്‍, കിടങ്ങൂര്‍ കണ്ടങ്കോരന്‍, കോന്നിയിലെ കൊച്ചയ്യപ്പന്‍, ആലത്തൂര്‍ തമ്പി തുടങ്ങിയവരെ മലയാളികള്‍ക്ക് സുപരിചിതരാക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ   ‘LORE, LEGENDS AND FOLKTALES FROM KERALA ‘  പ്രിയ വായനക്കാര്‍ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. 795 രൂപ വിലയുള്ള പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 699 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.
ഐതിഹ്യമാലയില്‍ നിന്നും തിരഞ്ഞെടുത്ത 75 കഥകളാണ് പുസ്തകത്തിലുള്ളത്.
ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വൃന്ദാ വര്‍മ്മയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപീദാസ് എ കെ വരച്ച ചിത്രങ്ങളോട് കൂടിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

മധ്യകാലീന കേരളത്തിലെ സാംസ്‌കാരികജീവിതത്തിന്റെ ഒരു സമഗ്രവും, അത്യാശ്ചര്യകരവും അതേസമയം ആസ്വാദ്യകരവുമായ കഥാരൂപത്തിലുള്ള ഒരു വിവരണമാണ് ഐതിഹ്യമാല. പണ്ഡിതസമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറ പറയല്‍ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഐതിഹ്യസാഹിത്യത്തെ സാധാരണക്കാര്‍ക്കിടയിലേക്കു കൊണ്ടുവരാന്‍ ഐതിഹ്യമാല വഹിച്ച പങ്കു വളരെ വലുതാണ്. പില്‍ക്കാലത്ത് മലയാളത്തില്‍ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ലിഖിതമായി ആദ്യം പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കില്‍ പറയിപെറ്റ പന്തിരുകുലവും ആ കുലത്തിലെ ‘പന്തിരു’നായകന്മാരും കേരളത്തില്‍ ഇത്രയും പ്രസിദ്ധമാകുമായിരുന്നില്ല. അതുപോലെത്തന്നെയാണ് ‘കടമറ്റത്തു കത്തനാര്‍’, ‘കായംകുളം കൊച്ചുണ്ണി’, ‘കുളപ്പുറത്തു ഭീമന്‍’, എന്നീ വീരനായകന്മാരും ‘പാഴൂര്‍ പടിപ്പുര’, പാമ്പ്‌മേക്കാട്ട്, ‘പാണ്ടന്‍പുറത്തെ ഉപ്പുമാങ്ങ’ തുടങ്ങിയ സ്ഥല,സാമഗ്രികളും പ്രാദേശികഭേദമന്യേ മലയാളികള്‍ക്ക് പരിചിതമായി തീര്‍ന്നത്.

ചരിത്രവും പുരാണവും ചൊല്‍ക്കേള്‍വിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികള്‍ക്കുപോലും കൗതുകം വളര്‍ത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വര്‍ണ്ണനകള്‍. പില്‍ക്കാലത്ത് മലയാളത്തില്‍ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ആദ്യം എഴുത്തില്‍ പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. യൂറോപ്യന്മാര്‍ വരുന്നതിനു മുമ്പുള്ള കേരളത്തിലെ ജനജീവിതത്തിന്റെ ഒരു സജീവമായ ചിത്രം ഈ കഥകളില്‍ നമുക്കു കാണുവാന്‍ സാധിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍, ജാതിവ്യവസ്ഥ, ആരാധനാസമ്പ്രദായങ്ങള്‍, ഉത്സവങ്ങള്‍, രാജാക്കന്മാര്‍, ബ്രാഹ്മണശ്രേഷ്ഠന്മാര്‍, വീരനായകന്മാര്‍, നാട്ടുപ്രമാണിമാര്‍, പണ്ഡിതന്മാര്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാര്‍, യക്ഷികള്‍, ഭൂതപ്രേതങ്ങള്‍, ഗജവീരന്മാര്‍ എന്നുവേണ്ടാ ജനജീവിതത്തിലെ എല്ലാത്തിനെയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെയും രംഗങ്ങളെയും അത്യന്തം അതിശയോക്തിയോടെയും ആകര്‍ഷണീയമായും കൊട്ടാരത്തില്‍ ശങ്കുണ്ണി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.

Comments are closed.