DCBOOKS
Malayalam News Literature Website

മനോജ് കുറൂരിന്റെ തിരഞ്ഞെടുത്ത കവിതകള്‍

 

മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ കവിതകളുടെ സമാഹാരമാണ് ഈ കൃതി.  പല കാലങ്ങളിലുള്ള ഒച്ചകളെ പിടിച്ചെടുക്കുകയാണ് മനോജ് കുറൂര്‍ ഈ കവിതകളിലൂടെ. തൃത്താളകേശവനില്‍ തുടങ്ങി ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, കോമ, അടിയന്തരാവസ്ഥ, രണ്ടായി മുറിയുന്ന കാറ്റ് എന്നിവയിലൂടെ മറ്റൊരു ജീവിതത്തിലും നടപ്പുകാലത്തിലും എത്തിച്ചേരുന്ന ഈ ഒച്ചകള്‍ക്ക് വേറിട്ട മുഴക്കങ്ങളാണുള്ളത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കഥാസമാഹാരം ഇപ്പോള്‍ 20% വിലക്കുറവില്‍ വായനക്കാര്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാണ്.

‘ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍’ എന്ന കവിതയില്‍ നിന്ന്

“തീവണ്ടിമുറി, കഥ
ഞരങ്ങിത്തുടങ്ങുമ്പോള്‍
ഞങ്ങള്‍ മൂന്നുപേര്‍ മാത്രം

രോഗിയാണൊരാള്‍, കൂടെ
ഭാര്യയു,ണ്ടെതിര്‍സീറ്റില്‍
സുമുഖന്‍ യുവാവൊരാള്‍.

പതിവു കഥ,യെന്നാല്‍
പറച്ചില്‍ മുടക്കുവാന്‍
ഞാനിതിലാരാണെന്നോ
രാഖ്യാനപ്രതിസന്ധി.
(ഉത്തമപുരുഷനാ-
രെന്നതേ ചോദ്യം, പക്ഷേ-
യുത്തരം ‘ഞാനി’ല്‍ത്തന്നെ
തുടങ്ങിയൊടുങ്ങുന്നു.)

ഭര്‍ത്താവിനുറങ്ങണം.
ഉറങ്ങിപ്പോയാല്‍പ്പിന്നെ
ഭാര്യയും യുവാവുമായ്-
കണ്‍തുറന്നിരുന്നയാള്‍.
ഞാനയാള്‍- അല്ലെങ്കില്‍ പി-
ന്നെങ്ങനെബലന്റെ
ഗൂഢശങ്കകള്‍ മറ-
ച്ചവളെ പുകഴ്ത്തുന്നു?

സുമുഖന്‍ തരംനോക്കി-
യവളെ കടാക്ഷിച്ചു
രോഗിക്കു കുടിനീരു-
മപ്പവും കൊടുത്തവന്‍…”

Comments are closed.