DCBOOKS
Malayalam News Literature Website

ചരിത്രം, ഇതിഹാസം, പെണ്‍ രചനകള്‍; 4 ബണ്ടിലുകളായി 50-ലധികം പുസ്തകങ്ങള്‍

പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സ് നല്‍കുന്നു 4 പുതിയ ബണ്ടിലുകള്‍. ഓരോ ബണ്ടിലും പത്തേ 10 കോപ്പികള്‍ വീതമാകും ലഭ്യമാവുക. ചരിത്രം, ഇതിഹാസം, പെണ്‍ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായി നാല് ബണ്ടിലുകളാണുള്ളത്. 2,500 രൂപാ വിലയുള്ള ഓരോ ബണ്ടിലിലും പത്തോ അതിലധികമോ പുസ്തകങ്ങള്‍ വീതമുണ്ട്.

നിങ്ങള്‍ വാങ്ങുന്ന ഓരോ ബണ്ടിലും കേരളത്തില്‍ നിങ്ങള്‍ക്ക് മാത്രം സ്വന്തം.

LIMITED EDITION KERALA HISTORY COLLECTORS BUNDLE 1&2

പുസ്തകപ്രേമികള്‍ സൂക്ഷിച്ച് വയ്‌ക്കേണ്ട, വായിച്ചിരിക്കേണ്ട ഒരു കൂട്ടം ചരിത്ര പുസ്തകങ്ങള്‍. കേരളത്തിന്റെ ചരിത്രവും ഐതിഹ്യവുമെല്ലാം ആവിഷ്‌കരിക്കുന്ന വസ്തുതകളെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട ചരിത്ര പുസ്തകങ്ങള്‍. കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതികള്‍.

THE MAGIC OF WOMEN WRITING

സ്ത്രീകള്‍ക്കുവേണ്ടി പ്രതികരിക്കാനും, സ്ത്രീകളുടെ പ്രശ്‌നങ്ങളെ മുഖ്യധാരയിലേയ്‌ക്കെത്തിക്കാനും പലരും ആയുധമാക്കിയത് ശക്തമായ അക്ഷരങ്ങളെയായിരുന്നു. ഇത്തരത്തില്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുകയും, ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു കൂട്ടം കരുത്തുറ്റ പെണ്ണെഴുത്തുകള്‍.

LIMITED EDITION NEW WRITINGS OF EPICS AND MYTHOLOGY COLLECTION

മഹാസമുദ്രംപോലെ വിശാലമായതാണ് ഭാരതീയ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ. ആ കടലില്‍ മുങ്ങിത്തപ്പി അമൂല്യ രത്‌നങ്ങള്‍ കണ്ടെത്തുന്നതിനും അവതരിപ്പിക്കുന്നതിനും വലിയ അദ്ധ്വാനം തന്നെ ആവശ്യമാണ്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകളെയും കഥാപാത്രങ്ങളെയും കുറിച്ച് ലളിതവും സുന്ദരവുമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങളുടെ കൂട്ടം.

പുസ്തകക്കൂട്ടങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.