അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’; പുസ്തകചര്ച്ചയുടെ ആദ്യഭാഗം ഇന്ന്
അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം‘
എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. അംബികാസുതന്‍ മാങ്ങാടും ഡോ സോമന് കടലൂരും പങ്കെടുക്കുന്ന ചര്‍ച്ചയുടെ ആദ്യഭാഗം ഇന്ന് (3 ഡിസംബര്‍ 2020) വൈകുന്നേരം 4.30ന് ഡിസി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സംപ്രേഷണം ചെയ്യും.
സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയില്‍നിന്ന് തെയ്യമായി ഉയിര്‍ക്കുന്ന മനുഷ്യരുടെ കഥകളാല്‍ നിറഞ്ഞ സാംസ്കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിര്‍ക്കൊണ്ട ഒരു പെണ്തെയ്യംകടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാര്‍ക്കശ്യത്താല്‍ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുന്ന നോവലാണ് ‘മാക്കം എന്ന പെണ്‍തെയ്യം’.
Comments are closed.