DCBOOKS
Malayalam News Literature Website

എം.പി. നാരായണപിള്ളയുടെ ജന്മവാര്‍ഷികദിനം

M. P. Narayana Pillai
M. P. Narayana Pillai

1939 നവംബര്‍ 22-ന് പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയിലായിരുന്നു എം.പി.നാരായണപിള്ളയുടെ ജനനം. കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം ദില്ലിയിലെ കിഴക്കന്‍ ജര്‍മ്മന്‍ എംബസിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിനോക്കി. പിന്നീട് ദേശീയ ആസൂത്രണ കമ്മീഷനിലും ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്‌സ് റിവ്യുവിവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണവിഭാഗം തലവന്‍, മക്ഗ്രാഹില്ല് ലോകവാര്‍ത്തകളുടെ ഇന്ത്യന്‍ ലേഖകന്‍, മിനറല്‍ ആന്റ് മെറ്റല്‍സ് റിവ്യു പത്രാധിപര്‍, ഏഷ്യന്‍ ഇന്‍ഡസ്ട്രീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തലവന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ട്രയല്‍’ എന്ന മലയാളം വാരികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്.

ധാരാളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. 56 സത്രഗലി, എം.പി.നാരായണപിള്ളയുടെ കഥകള്‍, ഹനുമാന്‍സേവ, ആറാം കണ്ണ്, മദ്യപുരാണം, പിടക്കോഴി കൂവാന്‍ തുടങ്ങിയാല്‍, മുരുഗന്‍ എന്ന പാമ്പാട്ടി തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. അവസാനത്തെ പത്തുരൂപ നോട്ട് എന്ന സ്മരണകളും മൂന്നാം കണ്ണ് എന്ന ജീവചരിത്രപരമായ ഉപന്യാസങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിണാമം എന്നൊരു നോവല്‍ മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളൂ. ഇതിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. 1998 മെയ് 19-ന് അദ്ദേഹം അന്തരിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എം.പി.നാരായണപിള്ളയുടെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.