DCBOOKS
Malayalam News Literature Website

ഒരാളുടെ സേവനങ്ങൾക്ക് മറ്റൊരാൾ നൽകുന്ന പ്രതിഫലമല്ല സ്നേഹം!

Qabar by KR Meera
Qabar by KR Meera

കെ ആര്‍ മീരയുടെ ഖബര്‍ എന്ന നോവലിന് രശ്മി രഞ്ജന്‍ എഴുതിയ വായനാനുഭവം.

വൈകിയെങ്കിലും, ഒറ്റ രാത്രി കൊണ്ട് ഇരുന്നും, നടന്നും,കിടന്നും വായിച്ചു തീർത്ത ഖബർ.
കെ ആർ മീര എപ്പോഴുമങ്ങനെയാണ് കൈയിൽ കിട്ടിയാൽ ഇടവേളകൾ എടുക്കാൻ സമ്മതിക്കാതെ വന്നു ഉള്ളിൽ നിറയും.

Textമീരയെഴുത്തുകളിൽ പതിവ് പോലെ സ്നേഹത്തെ കുറിച്ച്, തിരസ്കാരത്തെ കുറിച്ച്, സ്ത്രീയുടെ സ്വാഭിമാനബോധത്തെ കുറിച്ചൊക്കെയുള്ള കാഴ്ചപ്പാടുകൾ.

  • ഒരാളുടെ സേവനങ്ങൾക്ക് മറ്റൊരാൾ നൽകുന്ന പ്രതിഫലമല്ല സ്നേഹം. അത് ഒരാൾ മറ്റൊരാളിൽ കാണുന്ന പൂർണതയെന്നൊരിടത്തു കണ്ടു.
  • Lack of empathy, സ്നേഹശൂന്യത ചിലരിൽ ഒരു disorder ആണെന്ന് മീര എഴുതുന്നു.
    അത് ചിലരിൽ ഒരു കണ്ടീഷനാണ് എന്നും. പരമസത്യം എന്ന് പാതിരാത്രിയിൽ ആണയിട്ടു.
  • ഭാവനയുടെ അമ്മയുടെ എന്റെതായോരിടം എന്ന സങ്കല്പം എത്ര സുന്ദരമാണ്. ഒറ്റ മുറിയുള്ള മുപ്പത് മിണ്ടാപ്രാണികൾ കൂട്ടുള്ള പുസ്തക വീട്.

“വീടും ഒരു ജോലിസ്ഥലമാണ്. റെസ്റ്റും,ലീവും പ്രൊമോഷനും ഇല്ലാത്ത ഇടം.
ചെയ്തു കൊടുത്തതൊന്നും കണക്കു പുസ്തകത്തിൽ കാണില്ല , ചെയ്യാനുള്ളത് മാത്രം കാണുന്നൊരിടം.” പൊതുവായും, പ്രത്യേകിച്ച് ലോക്ഡൗണ്‍ കാലത്തെയും സ്ത്രീജീവിതം ഓർമിച്ചു.

*വീടിനുള്ളിൽ സ്ത്രീ ആഗ്രഹിക്കുന്നത് സ്നേഹം മാത്രമല്ല ആദരവ് കൂടിയാണ്. കിട്ടിയിട്ടില്ലാത്തതും അത് തന്നെ എന്ന ഓർമപ്പെടുത്തൽ.

*മനസ് വായിക്കാൻ പഠിച്ചതിൽ പിന്നെ ഒരു ബന്ധത്തിലും അധികം തുടരാൻ സാധിച്ചിട്ടില്ല. മനസ് വായിക്കൽ അത്ര സുഖകരമായ കാര്യമൊന്നുമല്ല. കീറിമുറിച്ചാൽ ലോകസുന്ദരിയാണെങ്കിലും കണ്ടിരിക്കാൻ ബുദ്ധിമുട്ടാണ് എന്ന തുറന്നു പറച്ചിൽ.

ഒരു രാഷ്ട്രം അതിന്റെ അതിദീർഘമായ ജീവിതം കൊണ്ട് പടുത്തുയർത്തിയ പങ്കു വയ്‌പിന്റെ ചരിത്രത്തെ നിയമനിർവഹണം ഖബറടക്കിയതിന്റെ കഥ എന്ന് സുനിൽ മാഷിന്റെ പഠനത്തിലെ വാക്കുകൾ. നീതിയുടെ എത്രയോ ഖബറുകൾക്ക് മേലെയാണ് നമ്മുടെ സ്വസ്ഥജീവിതം എന്ന പൊള്ളിക്കുന്ന അതേ ചിന്തയുമായാണ് ഒടുവിൽ പുസ്തകം മടക്കിയത്.

എന്നാലുമീ എഡ്വാര്‍ഡ് റോസസ് -ന്റെ സൗമ്യവും മതി വരാത്തതുമായ സൗരഭ്യമെന്ത് എന്ന് ആലോചിക്കുന്നു.

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം  വാങ്ങാന്‍  സന്ദര്‍ശിക്കുക

കെ ആര്‍ മീരയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.