DCBOOKS
Malayalam News Literature Website

5 പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

 

5 പുതിയ പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.

ആദി, ബിജോയ് ചന്ദ്രന്‍

മനുഷ്യന്റെ ഭൂമിയിലെ വീട് എന്ന സങ്കല്പത്തെ മണ്ണിലും കല്ലിലും മരപ്പൊത്തുകളിലും പ്രകൃതിയുടെ വന്യസങ്കേതങ്ങളില്‍ ആകെത്തന്നെയും അന്വേഷിക്കുകയാണ് ആദി എന്ന കവിത. വീട് എന്ന രൂപകത്തെ ഗൃഹാതുരമായ ചുറ്റുപാടില്‍ നിര്‍ത്തി, ആത്മനിഷ്ഠമായി തിരയുകയാണ് ബിജോയ് ചന്ദ്രന്‍. അതിന്റെ വേരുകള്‍ പ്രപഞ്ച പിറവിയോളം നീങ്ങുകയും കാലം കൊത്തിവയ്ക്കുന്ന മാറ്റങ്ങളിലൂടെ സാമൂഹിക സത്യമായി വളരുകയും ചെയ്യുന്നു. വീടിനെ കാലം, സമൂഹം, വ്യക്തി, ഭൂപ്രകൃതി, ജീവികുലം എന്നിങ്ങനെ പല രൂപങ്ങളില്‍ ചേര്‍ത്തുപിടിക്കുന്നു. ഗൃഹാതുരമായ ഓര്‍മയാണെങ്കിലും അതില്‍ മാത്രമൊതുങ്ങുന്നില്ല എന്നതാണ് ഈ കവിതയുടെ മെച്ചം.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

കടല്‍ മുത്ത്, എ. ആന്‍ഡ്രൂസ്

കടലോരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതാനുഭവങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകം. ഉപജീവനത്തിനായി ആഴക്കടലില്‍ വലയെറിയുന്ന മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളെയും കഠിനാദ്ധ്വാനത്തെയും സാഹസിക പോരാട്ടങ്ങളെയും കടല്‍മുത്തില്‍ അടയാളപ്പെടുത്തുന്നു.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

ഉതുപ്പാന്റെ കിണര്‍- കാരൂര്‍

മലയാളകഥാസാഹിത്യത്തില്‍ സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങള്‍കൊണ്ടു വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് കാരൂര്‍. ആത്മാര്‍ഥത, ശുദ്ധമായ പ്രതിപാദനശൈലി, മിതത്വം എന്നി സവിശേഷതകളാല്‍ വേറിട്ടു നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍. ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള കുട്ടികള്‍ക്ക് മലയാളത്തിലെ ലബ്ധ്രപതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരില്‍ വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക. കുട്ടികളുടെ ആസ്വാദനത്തിന് തടസ്സം നില്‍ക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും മാറ്റിക്കൊണ്ടാണ് ഈ കഥകള്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

സ്‌നേഹചൊവ്വ, ഡോ. എം വി പിള്ള

നാല് പതിറ്റാണ്ടിലേറെ കാലമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. എം.വി.പിള്ള മലയാള ഭാഷ കൈകാര്യം ചെയ്യുന്ന രീതി എന്നുമെന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. തന്റെ തൊഴിലിന് ആവശ്യമായ അതേ കൈവിരുതോടെയാണ് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഈ ഡോക്ടര്‍ ഈ പുസ്തകത്തിലെ വിവിധ വിഷയങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കണ്ണും കാതും സദാ തുറന്നിരിക്കുന്ന, സമസ്ത ലോകത്തെയും തന്റെ തറവാടായി കാണാന്‍ കഴിവുള്ള ഈ സഹൃദയന്റെ, മനുഷ്യസ്‌നേഹിയുടെ കുറിപ്പുകള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നു. വളരെയേറെ വിജ്ഞാനപ്രദമായ, വായനാസുഖമുള്ള, മനുഷ്യപ്പറ്റുള്ള ലേഖനങ്ങളാണ് ‘സ്‌നേഹചൊവ്വ’ എന്ന ഈ പുസ്തകത്തില്‍. സേതു

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

മഹാമാരി വുഹാനില്‍ നിന്നും കേരളത്തില്‍ എത്തിയപ്പോള്‍, ഡോ.ജയകൃഷ്ണന്‍ ടി

പാന്‍ഡമിക്കിന്റെ ദിവസങ്ങളില്‍ (2020 ഫെബ്രുവരി തൊട്ട് ജൂലായ് വരെ) അതിന്റെ ശാസ്ത്രീയ വഴികളില്‍ തന്നെ, പബ്ലിക് ഹെല്‍ത്തിന്റെ വെളിച്ചത്തില്‍ പിന്തുടര്‍ന്ന് അന്തരാഷ്ട്രതലത്തില്‍ തന്നെ ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ സമഗ്രതയില്‍ ഉള്‍ക്കൊള്ളിച്ച് എഴുതിയ ലേഖനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. പുതിയ രോഗത്തിന്റെ, അതുവരെ ആധുനിക ശാസ്ത്രത്തിനു അറിയപ്പെട്ട വിവരങ്ങള്‍, ഉത്ഭവം, വ്യാപനം, നിയന്ത്രണം, ഇതിന്റെ ദിശസൂചികള്‍, നിയന്ത്രണ മാര്‍ഗങ്ങള്‍ തുടങ്ങിയവ എപ്പിഡമിയോളജിയുടെ വെളിച്ചത്തില്‍ വിവരിക്കുന്ന ആദ്യലേഖനം. ഭാവിയിലെ അതിന്റെ ഗതി വിഗതികളും പ്രവചനാത്മകമായി കണ്ടെഴുതിയതാണ്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

 

 

Comments are closed.