DCBOOKS
Malayalam News Literature Website

10 അതിഥികള്‍, ഒറ്റനോട്ടത്തില്‍ തികച്ചും നിരപരാധികളും…പക്ഷേ അവരില്‍ ഒരാള്‍!

കുറ്റാന്വേഷണ നോവലുകളിലൂടെ വായനക്കാരുടെ മനം കവര്‍ന്ന അഗതാ ക്രിസ്റ്റിയുടെ
കര്‍ട്ടന്‍ എന്ന നോവലും വായനക്കാരുടെ പ്രതീക്ഷ തെറ്റിച്ചില്ല. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആഖ്യാനമികവാണ് ഈ നോവലിലൂടെ അഗത തെളിയിച്ചത്.

നോവലിനെക്കുറിച്ച്

തന്റെ ആദ്യ കേസ് നടന്ന സ്‌റ്റൈല്‍സില്‍ പൊയ്‌റോട്ടും ഹേസ്റ്റിങ്‌സും ഒരിക്കല്‍ക്കൂടി ഒത്തു ചേരുന്നു. അവിടെ ഒരുകൊലപാതകം നടക്കുമെന്ന് പൊയ്‌റോട്ടിനറിയാം.10 അതിഥികളും വ്യത്യസ്തരായിരുന്നു, ഒറ്റനോട്ടത്തില്‍ തികച്ചും നിരപരാധികളും. പക്ഷേ അവരില്‍ ഒരാള്‍ 5 കൊലകള്‍ നടത്തിയിട്ടുണ്ടെന്ന പൊയ്‌റോട്ടിന്റെ വെളിപ്പെടുത്തല്‍ ഹോസ്റ്റിങ്‌സിനെ ഞെട്ടിച്ചു. അനിവാര്യമായ ദുരന്തം നടക്കുകതെന്ന ചെയ്തു. ചക്രക്കസേരയില്‍ ഇരുന്നുകൊണ്ട് വാതവും പ്രായാധിക്യവും അലട്ടുന്ന പൊയ്‌റോട്ട് തന്റെ അവസാനത്തെ കേസിന്റെ കുരുക്കഴിക്കാന്‍ ശ്രമം തുങ്ങി-പരാജയത്തെ മുന്നില്‍ക്കണ്ടുകൊണ്ട്.

ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക്
സമ്മാനിച്ച അഗതാ ക്രിസ്റ്റി അപസര്‍പ്പകസാഹിത്യത്തിലെ തലവര മാറ്റിയെഴുതി.
കൃതികളിലെ കേന്ദ്ര വിഷയത്തിലും കഥാപാത്ര നിര്‍മ്മിതിയിലും കഥപറച്ചിലിലും
സൂഷ്മതയും ചാതുരിയും പുലര്‍ത്തിയ,ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന
എഴുത്തുകാരിലൊരാളായ അഗതാ ക്രിസ്റ്റിയുടെ കൃതികള്‍ നിത്യവിസ്മയങ്ങളായി നിലനില്‍ക്കുന്നത് അവയിലെ ഉള്ളടക്കത്തിന്റെ പുതുമയും ഏതുപ്രായക്കാരെയും ആവേശഭരിതരാക്കുന്ന സസ്‌പെന്‍സും കൊണ്ടാണ്.

കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.