ജനപ്രിയ റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കായി ഇതാ ദീപാവലി ബുക്ക് ബ്ലാസ്റ്റ്
എക്കാലത്തും വിപണി കീഴടക്കിയ നൂറുകണക്കിന് പുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റ്. ഇതുവരെ ഞങ്ങള്‍ നല്‍കിയ ജനപ്രിയ റഷ് അവറുകളിലെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 25 ശതമാനം വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റ് – ലൂടെ വായനക്കാര്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. ഇന്ന് (13 നവംബര്‍ 2020) മുതല്‍ ആരംഭിച്ച ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റ് 15-ന് അവസാനിക്കും.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകങ്ങളായ ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’, കെ ആര്‍ മീര രചിച്ച ‘ഖബര്‍’, ബഷീര്‍, ഉറൂബ്, വയലാര്‍, ലളിതാംബിക അന്തര്‍ജനം, എസ് കെ പൊറ്റെക്കാട്ട്, പി. പത്മരാജന്‍ തുടങ്ങിയ എഴുത്തുകാരുടെ സമ്പൂര്‍ണ്ണ കഥകള്‍, കവിതകള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ക്ക്
വായനക്കാര്‍ ഏറെയാണ്.
കഴിഞ്ഞ ആറ് മാസത്തിലധികമായി പുസ്തകങ്ങളുടെ പറുദീസ ഒരുക്കി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ വായനക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറി. വളരെ ചുരുങ്ങിയ കാലംകൊണ്ട് വായനക്കാര്‍ ഏറ്റെടുത്ത റഷ് അവറുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. നിരവധി ആളുകളാണ് പ്രിയപുസ്തകങ്ങള്‍ റഷ് അവറിലൂടെ സ്വന്തമാക്കിയത്.
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്തുന്ന പുസ്തകങ്ങളാണ് പോയവാരങ്ങളിലെ റഷ് അവറിലൂടെ ഞങ്ങള്‍ നല്‍കിയത്. കവിതാ സമാഹാരങ്ങള്‍, ചെറുകഥകള്‍ നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലായി ലോകോത്തര എഴുത്തുകാരുടേതുള്‍പ്പെടെ അനവധി കൃതികള്‍ റഷ് അവറിലൂടെ വായനക്കാരെ തേടിയെത്തി, പ്രിയ പുസ്തകക്കൂട്ടങ്ങളും. അന്ന് റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കും, പുസ്തകം വാങ്ങാന്‍ കഴിയാതെ പോയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
അറിവിന്റെ ദാനത്തേക്കാള്‍ വലിയ സമ്മാനം മറ്റെന്താണ്, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍…
Comments are closed.