DCBOOKS
Malayalam News Literature Website

‘എൻമകജെ’; മനുഷ്യന്റെ അന്ധമായ ഇടപെടൽമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥകൂടി, വീഡിയോ

 

ജനകീയാരോഗ്യ-രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷം നിര്‍ത്തിയെങ്കിലും ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതിക ജാഗ്രതയ്ക്കുവേണ്ടിയുള്ള ഒരു നിലവിളിയാണ് അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്ന കൃതി. ഇപ്പോള്‍ യൂ ട്യൂബിലിതാ പുസ്തകത്തിന് മനോഹരമായ ദൃശ്യാവിഷ്‌കാരങ്ങളിലൂടെ വ്യത്യസ്തമായൊരു വായനാനുഭവം ഒരുങ്ങിയിരിക്കുകയാണ്. പുസ്തകങ്ങളിലൂടെ-അവലോകനം എന്ന യൂട്യൂബ് പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മനുഷ്യന്റെ അന്ധമായ ഇടപെടൽമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥകൂടി.കാസർകോട്ടെ എൻമകജെ എന്നഗ്രാമം എൻഡോസൾഫാൻവിഷത്തിന് ഇരയാവുന്ന കഥ പറയുകയാണ് അംബികാസുതൻ മാങ്ങാട് ഈ നോവലിലൂടെ. 

പുസ്തകം വായിക്കാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.