‘സരസ്വതി സ്‌തോത്രാവലി’; വിദ്യാദേവതയെ ഭജിക്കുന്നതിനുള്ള മന്ത്രങ്ങളും സൂക്തങ്ങളും സ്ത്രോത്രങ്ങളും നാമാവലികളും
നവരാത്രി ദിനങ്ങള്‍, കന്നിമാസത്തിലെ വെളുത്ത പക്ഷത്തില്‍ പ്രഥമ തുടങ്ങിയുള്ള ഒന്‍പതു ദിവസം നീണ്ടു നില്ക്കുന്ന ദുര്‍ഗ്ഘാപൂജ നടക്കുന്ന കാലം. അവിദ്യയുടെ തമസ്സകറ്റി മനസ്സുകളെല്ലാം വിദ്യകൊണ്ട് പ്രഭാപൂരിതമാകുന്നു. ലോകത്തിന്റെ മുഴുവന്‍ അമ്മയാണ് ദേവി. ദേവീ ഉപാസനയാണു നവരാത്രി ആഘോഷത്തിന്റെ കാതല്‍. ദേവിയെ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ചു പൂജയും ഉപാസനയും നിര്‍വ്വഹിക്കാറുണ്ട്.
ഈ നവരാത്രി ദിനങ്ങള്‍ ഭക്തിസാന്ദ്രമാക്കാന്‍, സരസ്വതി ദേവിയെ പൂജിക്കുന്നതിനായി സുകേഷ് പിഡി യുടെ ‘സരസ്വതി സ്‌തോത്രാവലി ‘ പ്രിയ വായനക്കാര്‍ക്ക് ഇപ്പോള്‍ ഇ-ബുക്കായി വായിക്കാം.
വിദ്യാദേവതയായ സരസ്വതിയെ ഭജിക്കാനാവശ്യമായ എല്ലാ മന്ത്രങ്ങളും സൂക്തങ്ങളും സ്ത്രോത്രങ്ങളും നാമാവലികളും അടങ്ങുന്ന അപൂര്‍വ സമാഹാരമാണ് സുകേഷ് പിഡി യുടെ ‘സരസ്വതി സ്‌തോത്രാവലി ‘.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ
Comments are closed.