ഇമ്മാനുവേൽ ചാർപന്റിയറിനും ജെന്നിഫർ എ ഡൗഡ്‌നക്കിനും രസതന്ത്ര നൊബേൽ
ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം രണ്ട് വനിതാ ശാസ്ത്രജ്ഞർക്ക്. ഫ്രാൻസിൽ നിന്നുള്ള ഇമ്മാനുവേൽ ചാർപന്റിയറിനും അമേരിക്കയിൽ നിന്നുള്ള ജെന്നിഫർ എ ഡൗഡ്‌നക്കുമാണ് നൊബേൽ ലഭിച്ചത്. ജീനോം എഡിറ്റിനുള്ള പുതിയ രീതി വികസിപ്പിച്ചതിനാണ് പുരസ്‌കാരം. ജനിതക രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇവരുടെ കണ്ടുപിടുത്തം സഹായകരമാവുമെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി.
ജർമനിയിലെ മാക്‌സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് മേധാവിയാണ് ഇമ്മാനുവേൽ ചാർപന്റിയർ. ബെർക്കിലി സർവകലാശാലയിലെ അധ്യാപികയാണ് ജെന്നിഫർ എ ഡൗഡ്‌ന.
സ്‌റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസിൽ വച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഇവർ കണ്ടെത്തിയ ജനിറ്റിക് ടൂളിന് വലിയ ശക്തിയുണ്ടെന്നും ചികിത്സകൾക്കും നൂതന കാർഷിക വിളകൾ വികസിപ്പിക്കാനും ഈ കണ്ടുപിടുത്തം സഹായകമായെന്നും പുരസ്‌കാര സമിതി.
Comments are closed.