DCBOOKS
Malayalam News Literature Website

പ്രശസ്ത തമിഴ് തിരക്കഥാകൃത്ത് ചോ രാമസ്വാമിയുടെ ജന്മവാര്‍ഷികം

Cho Ramaswamy
Cho Ramaswamy

നടന്‍, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു ചോ രാമസ്വാമി. അദ്ദേഹം 1934 ഒക്ടോബര്‍ 5 ന് ചെന്നൈയിലെ മൈലാപ്പൂരില്‍ ജനിച്ചു. തുഗ്ലക്ക് എന്ന തന്റെ മാസികയിലൂടെ അഴിമതിയ്ക്കും നീതിനിഷേധത്തിനും എതിരെ നിരന്തരമെഴുതി. ‘പെറ്റാല്‍ താന്‍ പിള്ളയാ’ എന്ന നാടകത്തില്‍ ബൈക്ക് മെക്കാനിക്കായി ചോ അഭിനയിച്ചു. ഈ നാടകം വലിയ വിജയമായി. ഇത് പിന്നീട് സിനിമയാക്കിയപ്പോള്‍ ശിവാജി ഗണേശനാണ് നാടകത്തില്‍ ചെയ്ത കഥാപാത്രം സിനിമയില്‍ ചെയ്യാന്‍ ചോ രാമസ്വാമിയോട് ആവശ്യപ്പെടുന്നത്. അങ്ങനെ സിനിമകളില്‍ സജീവമായി. 1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായി. കെ.ആര്‍ നാരായണന്‍ രാഷ് ട്രപതിയായിരിക്കെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. 2016 ഡിസംബറില്‍ അദ്ദേഹം അന്തരിച്ചു.2017 ല്‍ മരണാനന്തരം പത്മഭൂഷണ്‍ ലഭിച്ചു

Comments are closed.