DCBOOKS
Malayalam News Literature Website

പ്രൊഫ സതീഷ് ചന്ദ്ര മെമ്മോറിയല്‍ ലക്ചര്‍; രജിസ്‌ട്രേന്‍ ആരംഭിച്ചു

Satish Chandra
Satish Chandra

പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ പ്രഫസര്‍ സതീഷ് ചന്ദ്രയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് Migrations and the Making of Cultures in Early India എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13-ാം തീയ്യതി വൈകുന്നേരം 5 മണി മുതല്‍ 6.30 വരെ നടക്കുന്ന വെബിനാറില്‍ പങ്കെടുക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.പ്രൊഫ. റൊമീല ഥാപ്പര്‍, മൃദുല മുരളി എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.

പ്രമുഖ പ്രമുഖ ചരിത്രകാരനായിരുന്ന സതീഷ് ചന്ദ്ര (1922ല്‍ ജനനം) എസ് ഗോപാലിനും റൊമീല ഥാപ്പറിനൊപ്പം ജെഎന്‍യുവിലെ ചരിത്ര പഠനകേന്ദ്രത്തിലെ അദ്ധ്യാപകനായിരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ വൈസ് ചെയര്‍പേഴ്‌സണായും ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസര്‍, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ റപസിഡന്റ്, ടോക്യോയിലുള്ളയുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റിയുടെ കൗണ്‍സില്‍ മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തിയാര്‍ജ്ജിച്ച നിരവധി ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

വെബിനാറില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.