ഒരു യാത്ര പോകണം … മാധവിക്കുട്ടിയുടെ കൗമാരസ്വപ്നങ്ങളും, അഭിനിവേശങ്ങളും ഉറങ്ങുന്ന പുന്നയൂർക്കുളത്തെ ആ നീർമാതള ചുവട്ടിലേക്ക്!
”നീർമാതളം പൂക്കുന്നത് കേവലം ഒരാഴ്ചത്തേക്ക് വേണ്ടിയാണ്… പുതുമഴയുടെ സുഗന്ധം മണ്ണിൽനിന്നുയർന്നാൽ നിർമാതളം പൂക്കാറായി എന്ന് വിചാരിക്കാം.. പൂക്കൾ വന്നു നിറഞ്ഞാൽ ഇലകൾ കൊഴിയുകയും ചെയ്യും”
മലയാളത്തിൻറെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മക്കുറിപ്പ്… കേരള സാഹിത്യ ലോകത്ത് വളരെ വിഖ്യാതമായ 1993 ഇൽ പ്രസിദ്ധീകരിച്ച ഈ കൃതിക്ക്, 1997 ലെ വയലാർ അവാർഡ് ലഭിച്ചിരുന്നു… തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് എന്ന അക്ഷര തറവാട്ടിലായിരുന്നു മാധവിക്കുട്ടിയുടെ ജനനം… മൂടുപടങ്ങൾ ഇല്ലാതെ സ്വന്തം ജീവിതാനുഭവങ്ങൾ ഒരു കുമ്പസാരത്തിന്റെ മനസ്സോടുകൂടി എഴുതിവെച്ച കൃതിയാണിത്…
നാഗരികതയുടെയും ഗ്രാമ്യതയുടെയും നടുവിൽ ചലിക്കുന്ന ഒരു ഊഞ്ഞാൽ ആയിരുന്നു കമലയുടെ ബാല്യദശയും കൗമാരദശയുടെ ആരംഭകാലവും… സദാ അലട്ടുന്ന ഒരു അസ്ഥിരത തന്നിൽ നങ്കൂരമിട്ടത് ആ കാലത്താണെന്നു തോന്നുന്നതായും കഥാകാരി കുറിച്ചിട്ടിരിക്കുന്നു..കമ
കൊൽക്കത്തയിൽ നിന്നും സ്കൂളവധിക്ക് അമ്മയുടെ തറവാടായ നാലപ്പാട്ട് എത്തുന്ന കാലത്തെയാണ് നീർമാതളം പൂക്കുന്ന കാലമായി അവർ ഉദ്ദേശിക്കുന്നത് എന്ന് തോന്നിപ്പോകുന്നു… വെണ്ണ വർണ്ണമുള്ള പൂക്കളും വഹിച്ച തലയെടുപ്പോടെ നിൽക്കുന്ന ആ മരം വൈകാരിക സുരക്ഷിതത്വത്തിന് ഒരു പ്രതീകമായി നില കൊള്ളുന്നു… പാടത്തിനപ്പുറത്ത് ആശാരിപറമ്പിൽ നിൽക്കുന്നവരുടെ നാസാരന്ധ്രങ്ങളിലും ഒരു അനുഗ്രഹം എന്നപോലെ ആ പൂക്കളുടെ പരിമളം വന്നെത്തും… ആ മരത്തിൽ പടർന്ന റങ്കൂൺ ക്രീപ്പറുടെ വള്ളികളിൽ എല്ലാ മാസവും കുറച്ചു പൂക്കൾ കാണാം…വെളുത്തവയും ചുവന്നവയും, അവയ്ക്കുമുണ്ടായിരുന്നു ഹൃദ്യമായ ഒരു സൗരഭ്യം… തെക്കുപടിഞ്ഞാറൻ കാറ്റുവീശുമ്പോൾ, സന്ധ്യ ഇരുളിൽ താഴ്ത്തിയ മുറ്റത്ത് അത് പരക്കാറുണ്ടായിരുന്നു….
കമലയുടെ തറവാടായ നാലെപ്പാട്ടും , ഭർത്താവിൻറെ തറവാടായ അമ്പഴത്തേൽ തറവാടിന്റെയും വേരുകൾ തേടിയുള്ള അന്വേഷണങ്ങളും കമല നടത്തുന്നു… ആഴമുള്ള കിണറ്റിൽ നിന്നും സാവധാനം വെള്ളം വലിച്ചെടുക്കുന്ന പോലെയായിരുന്നു ഭൂതകാലത്തെക്കുറിച്ച് അവർ നടത്തിയ അന്വേഷണം…
മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന തരത്തിൽ പഴയകാലത്തെ കുറിച്ചുള്ള പല സന്ദർഭങ്ങളും പരാമർശങ്ങളും ഇതിലുണ്ട്..അതിലൊന്നായിരുന്
“ഇന്നിനി ഒരു തീർത്ഥാടകയെപോലെ ക്ഷീണം തീർക്കാനും, തെല്ലിട വിശ്രമിക്കാനും, ഒരുപക്ഷേ വിസ്മരിക്കാനും ഞാൻ വഴിയമ്പലങ്ങൾ തേടുന്നു.. ഓട്ടുമണികളും, ശംഖനാദവും മുഴക്കുന്ന ദേവാലയങ്ങളെ തേടുന്നു.. കണ്ണുകൾക്ക് കാണുവാൻ ഉള്ള ശക്തി നഷ്ടപ്പെട്ടാൽ, എഴുതുവാനുള്ള ത്രാണി ഇല്ലാതാകുമ്പോൾ ഞാൻ എന്റെ യാത്ര അവസാനിപ്പിച്ചേക്കാം… ചരിത്രം രാജാക്കൻമാരുടെ യുദ്ധങ്ങളുടെയും മാത്രം കഥയല്ല… സ്നേഹിച്ചവരുടെയും കഥയാണ്.. സാധാരണ മനുഷ്യരുടെ കഥ…”
നാലപ്പാട്ടെ സർപ്പക്കാവും, നാലിതൾപൂവ് കൊണ്ട് തീവ്ര പ്രണയത്തിന്റെ പൂക്കാലമൊരുക്കുന്ന നീർമാതളവും ഒക്കെ കാണാനായിഎന്നെങ്കിലുമൊരിക്ക
മാധവിക്കുട്ടിയുടെ ‘നീര്‍മാതളം പൂത്തകാലം’ എന്ന പുസ്തകത്തിന് അമ്പിളി നായര്‍ എഴുതിയ വായനാനുഭവം.
Comments are closed.