DCBOOKS
Malayalam News Literature Website

സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിനെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന കൃതി’ സെക്കന്‍ഡ് സെക്‌സ്’; ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍

SECOND SEX By : SIMON DE BEAUVOIR
SECOND SEX
By : SIMON DE BEAUVOIR

‘ഫ്രഞ്ച് എഴുത്തുകാരിയും അസ്തിത്വവാദചിന്തകയും സ്ത്രീവാദിയും സാമൂഹികസൈദ്ധാന്തികയും ആയിരുന്ന സിമോണ്‍ ദി ബുവായുടെ ദ സെക്കന്‍ഡ് സെക്‌സ് എന്ന ലേഖനസമാഹരം(പഠനം) . ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. ജോളി വര്‍ഗീസാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിനെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന കൃതിയാണ് സെക്കന്‍ഡ് സെക്‌സ്. ദീര്‍ഘകാല Textഗവേഷണത്തിലൂടെയും വായനയിലൂടെയും പഠനത്തിലൂടെയും അന്വേഷണപരമ്പരകളിലൂടെയും സമാഹരിച്ച നൂതനാശയങ്ങള്‍ ഒരു സ്ത്രീപക്ഷ വീക്ഷണത്തിലൂടെ വിശകലനം ചെയ്ത് മനുഷ്യചരിത്രത്തില്‍ സ്ത്രീയുടെ സ്ഥാനവും വിലയും നിലയും നിര്‍ണ്ണയിക്കാനുള്ള ഒരു സംരംഭമാണ്. ലോകചരിത്രത്തിലും മനുഷ്യരാശിയുടെ ജീവിത പരിണാമത്തിലും സ്ത്രീ അവഗണിക്കപ്പെട്ടതിന്റെയും അംഗീകരിക്കപ്പെടാതിരുന്നതിന്റെയും സ്വീകരിക്കപ്പെട്ടതിന്റെയും കാരണങ്ങളും അനന്തര ഫലങ്ങളും വ്യത്യസ്ത സിദ്ധാന്തങ്ങളെയും വ്യത്യസ്ത ജീവിത മേഖലകളെയും അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്ന ഈ മഹത്‌സംഭവം എഴുത്തുകാരിക്ക് നിരവധി ആരാധകരെയും വിമര്‍ശകരെയും നേടിക്കൊടുത്തു.  ഈ ബൃഹത് കൃതി ഇന്ന് ഫെമിനിസത്തിന്റെ ‘വിശുദ്ധഗ്രന്ഥം’ എന്ന ‘തിരുനാമ’ത്തിനപ്പുറം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹനീയവും ഉദാത്തവുമായ ഒരു തത്ത്വശാസ്ത്ര ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

നോവല്‍, തത്ത്വചിന്ത, രാഷ്ട്രീയം, സാമൂഹികപ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങളും (monograph) ഉപന്യാസങ്ങളും ജീവചരിത്രങ്ങളും നിരവധി വാല്യങ്ങള്‍ അടങ്ങുന്ന ആത്മകഥയും സിമോണ്‍ ദ ബുവാരചിച്ചിട്ടുണ്ട്. ഷീ കേം റ്റു സ്‌റ്റേ, മാന്‍ഡരിന്‍സ് തുടങ്ങിയ അതിഭൗതികനോവലുകളും 1949ല്‍ എഴുതിയ ദ സെക്കന്‍ഡ് സെക്‌സ് എന്ന പഠനവുമാണ് സിമോണ്‍ ദ ബുവായെ ശ്രദ്ധേയയാക്കിയത്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.