DCBOOKS
Malayalam News Literature Website

കപില വാത്സ്യായൻ അന്തരിച്ചു

ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, വാസ്തുവിദ്യ, കലാ ചരിത്രം എന്നിവയിൽ പണ്ഡിതയായ കപില വാത്സ്യായൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് ഡൽഹിയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

മുൻ പാർലമെന്റ് അംഗവും ഇന്ത്യയിലെ ബ്യൂറോക്രാറ്റുമായിരുന്നു കപില വാത്സ്യായൻ. കൂടാതെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്‌സിന്റെ സ്ഥാപക ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയായും പ്രവർത്തനം അനുഷ്ഠിച്ചു. 2011ൽ രാജ്യം പരമോന്നത ബഹുമതിയായ പദ്മ വിഭൂഷൺ നൽകി കപില വാത്സ്യായനെ ആദരിച്ചിട്ടുണ്ട്.

മിഷിഗൺ സർവകലാശാലയിൽ നിന്നും ബിരുദാനന്തരം ബിരുദം നേടിയ കപില ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നുമാണ് ഗവേഷണ ബിരുദമെടുത്തത്. സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയ അനവധി കൃതികളും രചിച്ചിട്ടുണ്ട്.

 

Comments are closed.