DCBOOKS
Malayalam News Literature Website

ഇന്ന് ലോക ഓസോണ്‍ ദിനം

ഇന്ന് (സെപ്തംബര്‍ 16 ) ലോക ഓസോണ്‍ ദിനം. 1988ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഓസോണ്‍ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബര്‍ 16ന് മോണ്‍ട്രിയോളില്‍ ഉടമ്പടി ഒപ്പുവച്ചു. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.നിലനില്‍പ്പിന് ഓസോണ്‍ എന്നതാണ് 2020ലെ ഓസോണ്‍ ദിനത്തിന്റെ പ്രമേയം.

യു.എന്‍ 1994 മുതലാണ് ഓസോണ്‍ ദിനം ആചരിച്ചു തുടങ്ങിയത്. ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയെ നാശത്തില്‍നിന്ന് സംരക്ഷിക്കുക, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു അതിനു പിന്നില്‍. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.

ഭൂമിയിലെ ജീവന് കരുതലായി പ്രപഞ്ചം തന്നെ നിലനിർത്തുന്ന രക്ഷാകവചമാണ് ഓസോണ്‍ പാളി. സൂര്യനിൽ നിന്നും വരുന്ന അതിതീവ്ര രശ്മികളെ ഭൂമിയിൽ നേരിട്ട് പതിക്കുന്നതിൽ നിന്നും അത് സംരക്ഷിക്കുന്നു.

Comments are closed.