DCBOOKS
Malayalam News Literature Website

മത്സരപ്പരീക്ഷകളിലെ മലയാളം എളുപ്പമാക്കാന്‍ സഹായിക്കുന്ന ആധികാരിക ഗ്രന്ഥം ‘മലയാള ഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍’

 

മത്സരപ്പരീക്ഷകളിലെ അഭിവാജ്യഘടകമാണ് മലയാളം. ഇതിനായി തയ്യാറാക്കിയ ആധികാരിക ഗ്രന്ഥമാണ് ശ്രീവൃന്ദാ നായർ എഴുതിയ ‘മലയാള ഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍’
പുസ്തകം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും, ഇ-ബുക്കായും വായനക്കാര്‍ക്ക് ലഭ്യമാണ്.

Dr Sreevrinda Nair N-Malayalabhasha Padanapravarthanangalആശയവിനിമയത്തിന്റെ ശക്തമായ ഉപാധിയായ ഭാഷ വ്യത്യസ്ത തരത്തില്‍ വ്യത്യസ്ത അളവില്‍ പ്രയോഗിക്കേണ്ടിവരുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവിടെയാണ് വ്യത്യസ്ത വ്യവഹാര രൂപങ്ങളുടെ പ്രസ്‌ക്തി. സംഭവകഥനം, വിവരണലേഖനം, ഡയറിയെഴുത്ത്, ജീവചരിത്രപരമായ ലഘുലേഖനം, കത്തുകള്‍, പത്രവാര്‍ത്ത, നോട്ടീസ്, ഉപന്യാസം, ആശയവിപുലനം, നിവേദനം, മുഖപ്രസംഗം, ആസ്വാദനക്കുറിപ്പ്, പ്രസംഗം, യാത്രാവിവരണം, വ്യാകരണവിഭാഗങ്ങള്‍, ദ്യോതകവിഭാഗങ്ങള്‍, അനുപ്രയോഗം തുടങ്ങി ഭാഷയുടെ പരമാവധി വ്യവഹാരരൂപങ്ങളെ ഈ പുസ്തകത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കിയിരിക്കുന്നു.
പ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്റെറി തലം വരെയുള്ള ഭാഷാപഠനം ശരിയായ രീതിയില്‍ പഠിക്കാനും പഠിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും ഒരുപോലെ  ‘മലയാള ഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍’ പ്രയോജനപ്പെടുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.