അനന്ത് പൈയുടെ ജന്മവാര്‍ഷികദിനം; സ്റ്റോറി ടെല്ലിംഗ് സെഷന് നാളെ
അമര്‍ചിത്രകഥയുടെ സ്രഷ്ടാവും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ അനന്ത് പൈയുടെ
ജന്മവാര്‍ഷികദിനമാണ് സെപ്തംബര്‍ 17. പൈയുടെ ജന്മവാര്ഷികദിനാഘേഷങ്ങളുടെ
ഭാഗമായി അമര്‍ചിത്രകഥ ഡിസി ബുക്സുമായി ചേര്‍ന്ന് സ്റ്റോറി ടെല്ലിംഗ് സെഷന് സംഘടിപ്പിക്കുന്നു. നാളെ (15 സെപ്തംബര്‍ 2020) വൈകുന്നേരം 4 മണിക്കു നടക്കുന്ന പരിപാടിയില്‍ അമര്‍ചിത്രകഥ പ്രസിഡന്റും സി ഇ ഒയുമായ പ്രീതി വ്യാസ് പങ്കെടുക്കും. ഡിസി ബുക്സ് ഔദ്യോഗിക ഫേസ്ബുക് , യൂ ട്യൂബ് പേജിലൂടെ പ്രിയവായനക്കാര്‍ക്ക് പരിപാടി ലൈവായി കാണാം.
കുട്ടികളായ വായനക്കാരുടെ ഇടയില്‍ ‘ അങ്കിള്‍ പൈ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അനന്ത് പൈ ലോകപ്രശസ്തമായ അമര്‍ചിത്രകഥ കോമിക്കുകളിലൂടെ ഇന്ത്യന്‍ പുരാണ കഥാപാത്രങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
അമര്ചിത്ര കഥ പിറന്നതിനു പിന്നില്‍ രസകരമായൊരു കഥയുണ്ട്. ഒരിക്കല്‍, ഒരു ടിവി ക്വിസില്‍ പങ്കെടുത്ത കുട്ടികള്‍ ഗ്രീക്ക് പുരാണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. എന്നാല്‍, ഇന്ത്യന്‍ പുരാണങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് അത്രപോലും അറിവില്ല എന്നും പരിപാടിയില്‍ നിന്ന് വ്യക്തമായി. ഭഗവാന് ശ്രീരാമന്റെ അമ്മയുടെ പേര് എന്താണെന്ന ചോദ്യത്തിന് കുട്ടികള്‍ക്ക് മറുപടിയില്ലായിരുന്നു. അങ്ങനെ പൈ അമര്‍ചിത്രകഥ എന്ന ചരിത്രപരമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ‘കൃഷ്ണ’ എന്ന പേരിലാണ് ആദ്യത്തെ അമര്‍ചിത്രകഥ പുറത്തിറങ്ങിയത്. പരീക്ഷണമെന്ന നിലയില്‍ പുറത്തിറങ്ങിയ അമര്‍ചിത്രകഥ പിന്നെ കുട്ടികളുടെ കൂട്ടുകാരനായി മാറുകയായിരുന്നു.
1967ല്‍ ഇന്ത്യ ബുക്ക് ഹൗസ് പബ്ലിഷേര്‍സുമായി ചേര്‍ന്നാണ് അനന്ത് പൈ, അമര്‍ചിത്രകഥ ആരംഭിച്ചത്. 1980ല്‍ ഇദ്ദേഹം വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യ ചിത്രകഥയായ ട്വിങ്കിള്‍ ആരംഭിച്ചു. 1998 വരെ അനന്ത് പൈ ആയിരുന്നു ഇതിന്റെ മാനേജിങ്ങ് ഡയറക്ടര്‍. 1967ല്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ 10 കോടി പ്രതികള്‍ വിറ്റഴിഞ്ഞ അമര്‍ചിത്രകഥയെ 2007ല്‍ എസികെ മീഡിയ ഏറ്റെടുത്തു.
Comments are closed.