DCBOOKS
Malayalam News Literature Website

കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ പത്ത് ഭാഷകളില്‍

കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ മലയാളമടക്കം പത്ത് ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അറബി എഴുത്തുകാരിയായ അസ്ഹാര്‍ അല്‍ ഹാര്‍തിയും വി.കെ. കബീറുമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അറബി പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.

അറബിക്ക് പുറമെ ഇംഗ്ലിഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്‌, തെലുങ്ക്, കന്നട, കൊങ്കണി, ബംഗാളി എന്നീ ഭാഷകളിലും നോവൽ പുറത്ത് വന്നിട്ടുണ്ട്. ഉത്തരാധുനിക കാലത്ത് ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്ത കൃതി സൂഫി പറഞ്ഞ കഥയാണ്. ആധുനിക കഥാകാരന്‍മാരുടെ രചനകള്‍ക്ക് ശേഷം ഒരു കൃതിയും ഇത്രയധികം ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഇടശ്ശേരി അവാര്‍ഡും, കേരളസാഹിത്യ അക്കാദമി അവാര്‍ഡും സൂഫി പറഞ്ഞ കഥയ്ക്ക് ലഭിച്ചു. ദേശിയപുരസ്‌കാര ജേതാവായ പ്രിയനന്ദനന്‍ ഈ നോവല്‍ അതേ പേരില്‍ തന്നെ ചലച്ചിത്രമാക്കിയിട്ടുണ്ട്.

”രാമനുണ്ണിയുടെ ചെറുകഥകളില്‍ പലതും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. ആയിടയ്ക്കാണ് ആദ്യ നോവലായ സൂഫി പറഞ്ഞ കഥ വായിച്ചത്. അതോരനുഭവമായിരുന്നു. വാക്കുകളെപ്പറ്റി പരമ്പരാഗത ധാരണകള്‍ തിരുത്തുന്ന ഭാഷ എന്നെ അത്ഭുതപ്പെടുത്തി. വാക്കുകളുടെ കെട്ടറുത്ത് ഉണര്‍ത്തുകയും തുറന്നുവിടുകയും ചൊടിപ്പിക്കുകയും ചെയ്യുന്നതിന്റെ ആവശ്യത്തെപ്പറ്റി ടോണി മോറിസണ്‍ പറഞ്ഞത് ഞാനോര്‍മ്മിച്ചു. കൈയറപ്പുകൊണ്ടോ കീഴ്വഴക്കം കൊണ്ടോ മാറ്റിവയ്ക്കാറുള്ള വാക്കുകളെ സൂഫി പറഞ്ഞ കഥയില്‍ നോവലിസ്റ്റ് ഉണര്‍ത്തുന്നു. ചൊടിപ്പിക്കുന്നു. പഴയ വാക്കുകളുടെ വിന്യാസത്തില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടാക്കുന്നതില്‍ നമ്മുടെ പുതിയ തലമുറയിലെ ഈ എഴുത്തുകാരന്‍ വിജയിക്കുന്നു”

-എം.ടി. വാസുദേവന്‍ നായര്‍

സൂഫി പറഞ്ഞ കഥ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.