ഡിസി ബുക്‌സ് 46-ാമത് വാര്‍ഷികാഘോഷങ്ങള്‍ ശശി തരൂര്‍ ഉദ്ഘാടനം ചെയ്തു; വീഡിയോ കാണാം
ഡി.സി ബുക്‌സിന്റെ 46-ാമത് വാര്‍ഷികാഘോഷങ്ങള്‍ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂര്‍ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രസാധക രംഗത്ത് ഡിസി ബുക്‌സ് നല്‍കിയ സംഭവാനകളെ അഭിനന്ദിച്ച തരൂര്‍ ഡിസി കിഴക്കെമുറിയോടൊപ്പമുള്ള ഓര്‍മ്മകളും പങ്കുവെച്ചു.
ഉദ്ഘാടന ചടങ്ങില്‍ രവി ഡിസി പങ്കെടുത്തു. 22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണങ്ങളുടെ ഭാഗമായി ഇന്ത്യ- ചൈന റിലേഷന്‍ എന്ന വിഷയത്തില്‍ ശശി തരൂര്‍ സംസാരിച്ചു.
ലോകമെങ്ങും വിശ്രമമില്ലാതെ പണിയെടുക്കുന്ന മലയാളി നഴ്‌സമാരുടെ സഞ്ചാരചരിത്രത്തെ ആസ്പദമാക്കി ബെന്യാമിന്‍ രചിച്ച ‘നിശബ്ദ സഞ്ചാരങ്ങള്‍‘ എന്ന നോവലിന്റെ പ്രകാശനചടങ്ങോടുകൂടിയാണ് ഡി.സി ബുക്‌സിന്റെ 46-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സെപ്തംബര്‍ 9, 11, 12 തീയ്യതികളിലായി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്,
മുന്‍ മന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ തുടങ്ങിയവരും പങ്കെടുക്കും.
ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്, യൂട്യൂബ് പേജുകളിലുടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.
Comments are closed.