DCBOOKS
Malayalam News Literature Website

ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 8 കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവര്‍!

Rush Hours
Rush Hours

ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 8 കൃതികളുമായി ഇന്നത്തെ  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!  പുസ്തകങ്ങൾ 23%- 25 % വിലക്കുറവിൽ ഇന്ന് വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന ലോകോത്തരകൃതികള്‍  പരിചയപ്പെടാം

ഒരു സങ്കീര്‍ത്തനം പോലെ, പെരുമ്പടവം ശ്രീധരന്‍ ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം.

മഹാഭാരതത്തിലൂടെ, മുല്ലക്കര രത്‌നാകരന്‍ ഈ പുസ്തകം സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. വളരെ ലളിതവും വ്യക്തവുമായ ഭാഷയിൽ യാതൊരു സങ്കീർണ്ണതകളുമില്ലാതെയാണ് മുല്ലക്കര എഴുതുന്നത്. വർത്തമാനം പറച്ചിലിലൂടെ, ഇതിഹാസ കാലഘട്ടത്തിലെ അമാനുഷരുടെയൊക്കെ കൈപിടിച്ചുനടക്കുവാൻ സാധാരണക്കാരനെ പ്രാപ്തനാക്കുന്നുമുണ്ട് ഇദ്ദേഹം “: സുഗതകുമാരി

ചിദംബര സ്മരണ, ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉരുകിയൊലിക്കുന്ന ലാവാ പോലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗദ്യം .കവിതയെന്നു പോലെ തന്നെ ഗദ്യവും അനായാസമാണ് ആ തൂലികയിൽ നിന്നുരൂവം കൊള്ളുന്നത് .മലയാള ഭാഷയുടെ ശക്തി സൗന്ദര്യങ്ങൾ അനുഭവിക്കുന്നു ഈ അനുഭവക്കുറിപ്പുകൾ .ഒപ്പം പ്രാപഞ്ചികനും നിരാലംബനും ആയ കേവല മനുഷ്യന്റെ ഏകാന്ത വിഹ്വലകൾക്കും മൂർത്ത ദുഃഖങ്ങൾക്കും വാഗ്‌രൂപം പകരുകയും ചെയ്യുന്നു .

ബൊളീവിയന്‍ ഡയറി, ചെ ഗുവാര ലോകമെമ്പാടുമുള്ള വിപ്ലവപോരാട്ടങ്ങളുടെ സാർവ്വലൗകിക പ്രതീകമായ ചെ ഗുവാര തന്റെ ഐതിഹാസികമായ അവസാന പോരാട്ടത്തിന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്ന കൃതി. ലോകസമത്വത്തിനും സാഹോദര്യത്തിനുമായി പോരാടാൻ ആയിരക്കണക്കിനാളുകൾക്ക് എക്കാലവും പ്രചോദനമേകുന്ന അനശ്വരകൃതി ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂർവ്വ ചിത്രങ്ങൾ സഹിതം.

മുല്ലപ്പൂനിറമുള്ള പകലുകള്‍, ബെന്യാമിന്‍ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന നോവലില്‍ പറഞ്ഞിട്ടുള്ള നിരോധിക്കപ്പെട്ട പുസ്തകം.

ഒരു ദേശത്തിന്റെ കഥ, എസ് കെ പൊറ്റെക്കാട്ട് അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.

റിച്ച് ഡാഡ് പുവര്‍ ഡാഡ് സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹി ക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായി ക്കുന്ന കൃതി.

രണ്ടാമൂഴം, എംടി വാസുദേവന്‍ നായര്‍ ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം ടി നോവലിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നല്‍കുന്നു. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ  പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.