മൂന്ന് പുസ്തകങ്ങള്‍ക്കൂടി ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കുകളായി
മൂന്ന് പുതിയ പുസ്തകങ്ങള്‍ക്കൂടി പ്രിയവായനക്കാര്‍ക്ക് ഇന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കുകളായി.
സര്‍വ്വ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ, ജിസ ജോസ് സമകാലിക ജീവിതാവസ്ഥകളെ പരാവര്‍ത്തനം ചെയ്യുന്ന എട്ട് കഥകള്‍. പ്രമേയ സ്വീകാര്യത്തിലും ആവിഷ്‌കാരത്തിലും വൈവിധ്യം പുലര്‍ത്തുന്ന കഥകള്‍.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
സംരംഭങ്ങള്‍ എങ്ങനെ വിജയിപ്പിക്കാം, സുധീര്‍ ബാബു ബിസിനസുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ മേഖലകളെയും ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. ഒട്ടനവധി ഉദാഹരണങ്ങളുടെയും റിയല്‍ ലൈഫ് സ്‌റ്റോറികളുടെയും പശ്ചാത്തലത്തില്‍ ആഴത്തിലുള്ള വിശകലനമാണ് ഈ പുസ്തകത്തിന്റെ സൗന്ദര്യം.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
The Quest for a Smartphone By: K Sanjay Kumar സൈബര്‍ ലോകം മറ്റൊരു ലോകമാണ്. വിശാലവും അനിവാര്യവുമായ ഈ ലോകത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല. ഓണ്‍ലൈന്‍ സുരക്ഷാ നടപടികളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്ന ഒരു പരമ്പരയാണ് ഡിജിട്രോണിന്റെ സൈബര്‍ മോറല്‍ സ്‌റ്റോറീസ്. സ്മാര്‍ട്ട് ഫോണിന്റെ ലോകത്തിലേക്ക് കുട്ടികള്‍ ചുവടുവെക്കുന്നതിനെക്കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ആപേക്ഷിക കഥകളിലൂടെ അവര്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും ഉള്ള കഥകളുടെ ഒരു ശേഖരമാണ് ദ് ക്വസ്റ്റ് ഫോര്‍ എ സ്മാര്‍ട്ട്‌ഫോണ്‍.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
Comments are closed.