DCBOOKS
Malayalam News Literature Website

മാനവരാശിയുടെ അഭ്യുദയത്തിനു വേണ്ടി ചെയ്യേണ്ട യജ്ഞങ്ങളും കര്‍മ്മങ്ങളും വിവരക്കുന്ന ഗ്രന്ഥം ‘കൃഷ്ണയജുര്‍വേദം തൈത്തിരീയ സംഹിത’; ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

അർത്ഥ ബോധത്തോടു കൂടി വേദങ്ങൾ പഠിക്കുന്നവന് ഈ ജന്മത്തിൽത്തന്നെ ബ്രഹ്മസാക്ഷാത്കാരം സിദ്ധിക്കും – മനുസ്മൃതി

ലോക സാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സർവ്വ ശ്രേഷ്ഠവുമായ നാലു വേദങ്ങളിൽ രണ്ടാമത്തെ വേദമായ യജുർവേദത്തിൻ്റെ മൂലവും അർത്ഥവും ചെയ്യേണ്ട രീതികളും വിവരിക്കുന്ന മഹദ് ഗ്രന്ഥമാണ് കൃഷ്ണയജുർവേദം തൈത്തിരീയ സംഹിത.
ഹിന്ദുവെന്നോ ബ്രാഹ്മണനെന്നോ ഭേദമില്ലാതെ മാനവരാശിയുടെ അഭ്യുദയത്തിനു വേണ്ടി ചെയ്യേണ്ട യജ്ഞങ്ങളും കർമ്മങ്ങളും എന്തൊക്കെയെന്ന് വിവരിക്കുകയും അതിനുള്ള മന്ത്രങ്ങളും കർമ്മങ്ങളും ഉപദേശിക്കുകയും ചെയ്യുന്ന ഈ കൃതി ലോക ജനതക്കെല്ലാം പ്രയോജനപ്പെടുന്നതാണ്. അര്‍ത്ഥം-അന്വയം- വ്യാഖ്യാനം, ഭഗവതീശ്വര ശര്‍മ്മ. ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

കൃഷ്ണ യജുർവേദം തൈത്തിരീയ സംഹിത അർത്ഥവും വ്യാഖ്യാനവും കർമ്മങ്ങളും സഹിതം ഏഴു കാണ്ഡങ്ങൾ, നാല്പത്തി നാല് പ്രപാഠങ്ങളുള്ള ഈ കൃതി രണ്ടായിരത്തില്‍പ്പരം പേജുകളോട് കൂടി മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. 2999 രൂപാ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം.

ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍ 9946 109449 ഓണ്‍ലൈനില്‍ https://dcbookstore.com/

ഡിസി/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.

ഇനിയും ഒരു പതിപ്പ് ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഇപ്പോൾത്തന്നെ ബുക്ക് ചെയ്യുക

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.