വാക്കുകളോടുള്ള ഭയത്തോട് ഗുഡ് ബൈ പറയാന്‍ സമയമായി; തരൂർ പുസ്തകം ‘തരൂരോസറസ്’ ഇപ്പോള്‍ വിപണിയില്‍
വാക്കുകളുടെ പേടി കളയാന്‍ ഒറ്റമൂലിയുമായി ഒരു തരൂര്‍പ്പുസ്തകം ‘തരൂരോസറസ്‘ ഇപ്പോള്‍ വിപണിയില്‍. ഇംഗ്ലീഷിലെ കടുകട്ടി വാക്കുകളെ വായനക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതാകും പുതിയ പുസ്തകം.സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്സ്റ്റോറുകളിലും പുസ്തകം ലഭ്യമാണ്. ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും പ്രിയവായനക്കാര്‍ക്ക്
പുസ്തകം ഓര്‍ഡര്‍ ചെയ്യാം.
അപൂർവമായി ഉപയോഗിക്കപ്പെടുന്ന, കൗതുകമുള്ള 53 ഇംഗ്ലീഷ് വാക്കുകൾ അവയുടെ അർത്ഥം, ഉപയോഗം, വാക്കിനു പിന്നിലെ ചരിത്രകഥ, സംഭവങ്ങൾ എന്നിവയൊക്കെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് തരൂർ സ്വകാര്യ ചാനലിന് നൽകിയ ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ട് 53 വാക്ക് എന്ന ചോദ്യത്തിന്
വർഷത്തിൽ ആകെ 52 ആഴ്ചകൾ, ഓരോ ആഴ്ചയ്ക്കും ഒരു വാക്കു വീതം. അപ്പോൾ 53? അത് അതിവർഷത്തിനുള്ള ബോണസ് ആണെന്നുമായിരുന്നു തരൂരിന്റെ മറുപടി.
വലിയ ഇംഗ്ലീഷ് വാക്കുകള്‍കൊണ്ട് ആളുകളെ ഞെട്ടിക്കുന്ന തരൂരിന്റെ ‘hippopotomonstrosesquipedaliophobia’, ‘garrulous’, ‘sesquipedalian’ തുടങ്ങി നിരവധി വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്തായാലും ആളുകളുടെ വലിയ വാക്കുകളോടുള്ള പേടി മാറ്റാൻ തരൂർ തന്നെ തീരുമാനിച്ച് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രാവീണ്യവും പദസമ്പത്തുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക.
Comments are closed.