അരുന്ധതി റോയിയുടെ ‘ആസാദി’ നാളെ മുതല്‍ വായനക്കാരിലേക്ക്
ബുക്കര്‍ പുരസ്കാര ജേതാവായ എഴുത്തുകാരി അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘ആസാദി’ നാളെ മുതല്‍ വായനക്കാരിലേക്ക്. ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും കോപ്പി ഓര്‍ഡര്‍ ചെയ്യാം. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്സ്റ്റോറുകളിലും പുസ്തകം ലഭ്യമാകും. പുസ്തകത്തിന്റെ മലയാള പരിഭാഷ ഡിസി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.
ആസാദി എന്ന ഉറുദു വാക്കിന്റെ അര്‍ത്ഥം സ്വാതന്ത്ര്യം എന്നാണ്. ഒരു കാലത്ത് കശ്മീര്‍ താഴ്വരയില് ഏറ്റവും അധികം അലയടിച്ചിരുന്ന വാക്ക്. എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ ഹിന്ദു ദേശീയതയക്കെതിരെ ദശലക്ഷക്കണക്കിനാളുകളുടെ ശബ്ദമായി ഈ വാക്ക് മാറി. വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ലോകത്ത് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് വായനക്കാരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ലേഖനങ്ങളാണ് അരുന്ധതി റോയിയുടെ ‘ ആസാദി’. സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ കശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആഹ്വാനവും എഴുത്തുകാരി ഈ പുസ്തകത്തിലൂടെ നല്കുന്നു.
അരുന്ധതി റോയിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.