22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണവും 46-ാമത് വാര്‍ഷികാഘോഷവും സെപ്തംബര്‍ 9 മുതല്‍ 11 വരെ
ഡി.സി ബുക്സിന്റെ 46-ാമത് വാര്‍ഷികാഘോഷവും 22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്തംബര്‍ 9, 10, 11 തീയ്യതികളില്‍ നടക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈനായാണ് ഈ വര്‍ഷം ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. ഡിസി ബുക്സ് ഔദ്യോഗിക ഫേസ്ബുക്, യൂട്യൂബ് പേജുകളിലുടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.
സെപ്തംബര്‍ 9 മുതല്‍ നടക്കുന്ന ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണ പരമ്പരയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനു ശേഷം ബെന്യാമിന് എഴുതിയ ‘നിശബ്ദ സഞ്ചാരങ്ങള്‍’ എന്ന നോവലിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.
Comments are closed.